അതി ശക്തമായ മഴയിൽ റെയിൽവേ ട്രാക്കിന് മുകളിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തിരുവല്ല – ചങ്ങനാശേരി പാതയിലും, തൃശൂർ – ഗുരുവായൂർ പാതയിലും, തിരുവനന്തപുരം – ഇടവ പാതയിലുമാണ് മരം വീണ് ഗതാഗതം തടസപ്പെട്ടത്. പാതയിലെ എല്ലാ തടസ്സങ്ങളും നീക്കിയതായും ട്രെയിൻ ഗതാഗതം പുനരാരംഭിച്ചതായും അധികൃതർ വ്യക്തമാക്കി. മരം വീണതിനെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള ട്രെയിൻ ഗതാഗതം വൈകിയിരുന്നു.
STORY HIGHLIGHT: tree fell railway track
















