കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം സമർപ്പിച്ചു. പാർട്ടിയെയും സിപിഎം ജില്ലാ സെക്രട്ടറിമാരെയും ഇ.ഡി പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 83 പേരാണ് കേസിൽ പ്രതിപ്പട്ടികയിൽ ഉള്ളത്. പ്രതികളിൽ നിന്ന് 128 കോടി രൂപ കണ്ടുകെട്ടിയതായും ഇ.ഡി കുറ്റപത്രത്തിൽ പറയുന്നു.
ആലത്തൂർ എംപി കെ.രാധാകൃഷ്ണൻ, കുന്നംകുളം എംഎൽഎ എ.സി.മൊയ്തീൻ, വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ മധു അമ്പലപുരം, സിപിഎം മുൻ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് എന്നിവരും ഇ.ഡി സമർപ്പിച്ച അന്തിമ കുറ്റപത്രത്തിൽ പ്രതികളായി ഉൾപ്പെടുത്തിയിട്ടുണ്ട്.
STORY HIGHLIGHT: karuvannur bank fraud