കോട്ടയം തലയോലപ്പറമ്പിലെ സ്റ്റേറ്റ് ബാങ്കിന്റെ എടിഎമ്മിൽ തീപ്പിടിത്തം. എടിഎമ്മിനുള്ളിലെ എസിയിൽ ഉണ്ടായ ഷോട്ട് സർക്യൂട്ട് മൂലമാണ് തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമനസേന എത്തി തീയണച്ചു. തീപിടുത്തത്തിൽ എടിഎം മെഷീന് തകരാറ് സംഭവിച്ചിട്ടില്ല. എസ്ബിഐ ബാങ്കിനോട് ചേർന്ന് തന്നെയാണ് എടിഎം പ്രവർത്തിക്കുന്നത്.
STORY HIGHLIGHT: kottayam sbi atm fire