നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് അനാവശ്യമായ ഒന്നാണെന്നും സ്ഥാനാര്‍ഥിയെ നിര്‍ത്തണോ വേണ്ടയോ എന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമെടുക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇത് സംബന്ധിച്ച് ഇന്ന് നടക്കുന്ന എന്‍ഡിഎ മീറ്റിങ്ങില്‍ തീരുമാനമെടുക്കും.
ഏഴുമാസത്തേക്ക് വേണ്ടിമാത്രം ഒരു എംഎല്‍എയെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള ഒരു തിരഞ്ഞെടുപ്പാണ് നിലമ്പൂരില്‍ നടക്കാന്‍ പോകുന്നത്. അത് അനാവശ്യമായി നടക്കുന്ന ഒരു തിരഞ്ഞെടുപ്പാണെന്ന് മത്സരിക്കാന്‍ പോകുന്ന സ്ഥാനാര്‍ഥികള്‍ക്കും പിന്നിലുള്ള പാര്‍ട്ടികള്‍ക്കും അറിയാം. ഏഴുമാസം കഴിഞ്ഞാല്‍ ശരിക്കുള്ള തിരഞ്ഞെടുപ്പ് വരും. അതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. എല്‍ഡിഎഫും യുഡിഎഫും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ ഉപയോഗിക്കുന്നത് ഈഗോ കാണിക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ജനാധിപത്യപരമായി മുന്നോട്ടുപോകുന്ന ഒരു പാര്‍ട്ടിയാണ് ബിജെപി. ഞങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് ഒന്നും ഇല്ലല്ലോ. എല്‍ഡിഎഫിനെയോ യുഡിഎഫിനെയോ പോലെയല്ല, ഞങ്ങള്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കും. വെറുതെ മത്സരിക്കാന്‍ വേണ്ടിയല്ല ബിജെപി തിരഞ്ഞെടുപ്പില്‍ ഇറങ്ങുന്നത്. വിജയിക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ മത്സരിക്കുക എന്നതാണ് ബിജെപിയുടെ നയം രാജീവ് കൂട്ടിച്ചേർത്തു.
STORY HIGHLIGHT: rajeev chandrasekhar