ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുളല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് വെളളി,ശനി ദിവസങ്ങളിലായി പലതവണ തടസപ്പെട്ടിരുന്നു. ലോകവ്യാപകമായി നേരിട്ട സാങ്കേതിക തകരാറിന് പിന്നാലെയുളള മസ്‌കിന്റെ എക്‌സ് പോസ്റ്റും ചര്‍ച്ചയാവുകയാണ്. ഇനി 24 മണിക്കൂറും ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും കോണ്‍ഫറന്‍സ്, സെര്‍വര്‍, ഫാക്ടറി മുറികളില്‍ ഉറങ്ങാനുമായി ഓഫീസിലേക്ക് മടങ്ങുന്നു എന്നായിരുന്നു പോസ്റ്റ്. X,X AI ,ടെസ്ല, വരാനിരിക്കുന്ന സ്പേസ്എക്സ് സ്റ്റാര്‍ഷിപ്പ് വിക്ഷേപണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
യുഎസ് സര്‍ക്കാരിന്റെ ചെലവ് വെട്ടിക്കുറയ്ക്കുന്ന കാര്യത്തില്‍ ട്രംപിന് ഉപദേശം നല്‍കുന്നതിനൊപ്പമാണ് അദ്ദേഹം ട്വിറ്റര്‍, xAI (AI ചാറ്റ്ബോട്ട് ഗ്രോക്കിന്റെ ഡെവലപ്പര്‍), ടെസ്ല, സ്പേസ്എക്സ് എന്നിവയുടെ കാര്യങ്ങളും നോക്കിനടത്തിയിരുന്നത്. എന്നാല്‍,ട്രംപിന്റെ നയങ്ങളെ പിന്‍തുണച്ചതിന്റെ പേരില്‍ അദ്ദേഹത്തിന് തിരിച്ചടി നേരിടേണ്ടിവന്നു. ടെസ്ലയുടെ ഓഹരികളിലെ ഇടിവുണ്ടായി. ഇതോടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (DOGE) ലെ സജീവ ഇടപെടല്‍. മസ്‌ക് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമായി പരിമിതപ്പെടുത്തിയിരുന്നു. എങ്കിലും അദ്ദേഹം ട്രംപിന്റെ ഉപദേഷ്ടാവായി തുടരുന്നു.
ലോകവ്യാപകമായി എക്‌സ് തടസപ്പെട്ടതോടെ മസ്‌ക് കൂടുതല്‍ പ്രതിസന്ധിയിലായെന്ന് വിലയിരുത്തപ്പെടുന്നു. ബിസിനസ്സുകളില്‍ നിന്നും വളരെയധികം അകന്ന് പോയന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞതായി എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തിരുന്നു. X-ന്റെ ബാക്കപ്പ് സംവിധാനം പ്രവര്‍ത്തിക്കേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. പിന്നീട് തടസങ്ങള്‍ നീക്കുകയും X സംവിധാനങ്ങള്‍ പുനസ്ഥാപിക്കപ്പെടുകയും ചെയ്തിരുന്നു.
Back to spending 24/7 at work and sleeping in conference/server/factory rooms.
I must be super focused on 𝕏/xAI and Tesla (plus Starship launch next week), as we have critical technologies rolling out.
As evidenced by the 𝕏 uptime issues this week, major operational…
— Elon Musk (@elonmusk) May 24, 2025