Travel

സിക്കിംമിലെ ബുദ്ദിസ്റ്റ് മൊണാസ്ട്രി കാഴ്ചകൾ അറിയാതെ പോകരുത്

മോനാസ്ട്രി എന്നുപറഞ്ഞാൽ ബുദ്ധിസ്റ്റ് ആരാധനാലയമാണ്. ഓരോ സ്റ്റേറ്റിലും അമ്പലങ്ങളുടേതായ നിർമിതികൾ വ്യത്യസ്തമാണ്. അതുപോലെ അല്ല, ബുദ്ധിസ്റ്റ് ആരാധനാലയങ്ങലൂടെ നിർമിതികൾ, ഞാൻ കണ്ടിട്ടുള്ള സ്റ്റേറ്റുകളിൽ എല്ലാം ഒരേ നിർമിതികളാണ് . പ്രതിമകളുടെ മുഖ ഭാവങ്ങൾ ഓരോരോ വ്യത്യസ്ത രീതിയിലുള്ളതായിരിക്കും നിർമ്മിച്ചിട്ടുണ്ടാവുക. അകത്തെ അലങ്കാരങ്ങളെല്ലാം ഏതാണ്ട് എല്ലായിടവും ഒരുപോലെയാണ് കണ്ടിട്ടുള്ളത്. അതിമനോഹരമായ ക്ഷേത്ര നിര്‍മിതികളാണ് ഓരോ സംസ്ഥാനത്തെയും. ഏത് സ്റ്റേറ്റിൽ പോയാലും ബുദ്ധിസ്റ്റ് മൊനാസ്റ്ററികൾ ഉണ്ടെങ്കിൽ പോകാൻ വലിയ ഇഷ്ടമാണ്. ബുദ്ധമതക്കാർ കൂടുതൽ ഉള്ള സംസ്ഥാനത്ത് ആയിരിക്കും ബുദ്ധിസ്റ്റു മോനാസ്റ്ററികൾ ഉണ്ടാവുക. വളരെ ശാന്തമായ ഒരു അന്തരീക്ഷമാണ് ഇവിടെ.

150 രൂപ ആണ് ഒരാളുടെ പ്രവേശന നിരക്ക്. എല്ലാ മോനാസ്ട്രി കളിലും പ്രവേശന നിരക്ക് ഉണ്ടാകാറില്ല.

ഗുരു റിൻപോച്ചേഎന്നും അറിയപ്പെടുന്ന പദ്മ സംഭവ,8—ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഇന്ത്യൻ ബുദ്ധിസ്റ്റ് മാസ്റ്റർ ആയിരുന്നു.

37.5, മീറ്റർ ആണ് ഈ ബുദ്ധ പ്രതിമയുടെ ഉയരം. ഈ പ്രതിമയ്ക്ക് ഇതുവരെ ഞങ്ങൾ എവിടെയും കാണാത്ത രൂപഭാവം ആയിരുന്നു. രൗദ്ര ( ദേഷ്യ ഭാവമുള്ള)ഭാവമുള്ള ബുദ്ധനെ ആദ്യമായാണ് കാണുന്നത്. തന്നെയുമല്ല പ്രതിമയ്ക്ക് മീശയും ഉണ്ട്. ഇവിടെ രണ്ട് തമിഴ് ഫാമിലിയെയും കണ്ടുമുട്ടി. മൂന്ന് പേർ ഫിസിയോ തെറാപ്പിസ്റ്റ് മാരാണ്. അവരോടൊപ്പം നിന്ന് ഫോട്ടോയും എടുത്തിരുന്നു

സന്ദ്രുപ്സ

ഇച്ച്ച പൂർത്തിയാക്കുന്ന കുന്ന് എന്നാണ് അർത്ഥം. സംദ്രുപ്സയിലെ പ്രധാന ആകർഷണം സിക്കിമിന്റെ പ്രതിരോധ ദൈവമായ ഗുരു പത്മസംഭവയുടെ 135 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയാണ്.

1997—ൽ ഹോളി ഹോളി ദലൈ ലാമ ഈ പ്രതിമയുടെ അടിത്തറ പാകി. ഈ പ്രതിമ നമ്ച്ചി നഗരത്തിനു മുകളിൽ ടെൻടോം കുന്നിന്റെ താഴെയായി സ്ഥിതി ചെയ്യുന്നു. ഈ പ്രതിമയുടെ മുഖം സൂര്യപ്രകാശത്തിൽ മിന്നുന്ന സ്വർണ്ണ നിറത്തിൽ ഉള്ള പെയിന്റ് ചെയ്തിരിക്കുന്നു. ഈ പ്രതിമയ്ക്ക് മുകളിലുള്ള സമീപത്തെ കാടുകളും കുന്നുകളും കാണാൻ നല്ല ഭംഗിയാണ്. ഇവിടെ എത്തിയ സമയത്ത് കട്ടൻ ചായ കിട്ടിയിരുന്നു. കെറ്റിലിൽ ചായ ഉണ്ടാക്കി വെച്ച് ഒരു ബോർഡും എഴുതിവെച്ചിട്ടുണ്ട്, ഫ്രീ ഛായ എന്ന്. തൊട്ടടുത്തു തന്നെ വാഷ്ബേസിനും ഉണ്ട്. ചായ കുടിച്ചതിനുശേഷം കപ്പ് കഴുകി, കമിഴ്ത്തി വയ്ക്കണം. .