മലയാളി പ്രേക്ഷകരുടെ മനസ്സിൽ വളരെയധികം സ്വാധീനം നേടിയിട്ടുള്ള ഒരു നടനാണ് മോഹൻലാൽ എന്ന് പറയാൻ ആർക്കും ഒരു മടിയുമില്ല കാരണം അത്രത്തോളം സ്വാധീനമാണ് അദ്ദേഹം മലയാളികളുടെ മനസ്സിൽ ചെറിയ സമയം കൊണ്ട് തന്നെ നേടിയിരിക്കുന്നു. മോഹൻലാൽ എന്നാൽ അത് മലയാളിക്ക് ഒരു പ്രത്യേക വികാരം തന്നെയാണെന്ന് പറയണം വലിയൊരു ആരാധകനിരയെ തന്നെയാണ് മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നത്. മോഹൻലാൽ എന്നതിനേക്കാൾ കൂടുതൽ എല്ലാവരും ലാലേട്ടൻ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത് മോഹൻലാൽ എങ്ങനെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ലാലേട്ടൻ ആയി മാറിയത് അക്കാര്യത്തെ കുറിച്ചും നമ്മൾ ചിന്തിക്കേണ്ട അത്യാവശ്യമാണ്
ലാലേട്ടൻ എന്ന വിളിപ്പേര് തനിക്ക് വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ നടൻ മോഹൻലാൽ തന്നെ അദ്ദേഹം പഴയ ഒരു അഭിമുഖത്തിൽ ഈ കാര്യത്തെക്കുറിച്ച് പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ബാലേട്ടൻ സിനിമ ഇറങ്ങിയതിനു ശേഷം നൽകിയ ഒരു അഭിമുഖത്തിലാണ് ഈ കാര്യത്തെക്കുറിച്ച് മോഹൻലാൽ വ്യക്തമാക്കുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..
സർവ്വകലാശാല എന്ന സിനിമയുടെ വിജയത്തിന് ശേഷമാണ് എന്നെ ആളുകൾ ലാലേട്ടാ എന്ന് വിളിച്ചു തുടങ്ങിയത് അതിൽ എന്റെ കഥാപാത്രത്തിന്റെ പേര് ലാൽ എന്നായിരുന്നു അതിൽ ലാലേട്ടാ എന്ന് വിളിക്കുന്നുണ്ട് അതിനുശേഷം ആണ് ലാലേട്ടാ എന്ന് ആളുകൾ വിളിച്ചു തുടങ്ങിയത് പിന്നെ ഒരു പേരിലൊക്കെ എന്തിരിക്കുന്നു ലാലേട്ടാ എന്ന് ആളുകൾ വിളിക്കുന്നത് കേൾക്കുന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം എന്ന് മോഹൻലാൽ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട് വളരെ വേഗം തന്നെ താരത്തിന്റെ വാക്കുകൾ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.