നല്ല ക്രീമിയായ തൈര് വീട്ടില്‍ തയ്യാറാക്കാം. അല്‍പ്പം ശ്രദ്ധിച്ചാല്‍ മതി. ഇതിനായി, 1 ലിറ്റർ നല്ല കട്ടിയുള്ള പാൽ തിളപ്പിക്കുക, ആദ്യം 5 മിനിറ്റ് നേരത്തേക്ക് കൂടിയ തീയിലും അടുത്ത 5 മിനിറ്റ് കുറഞ്ഞ തീയിലും വയ്ക്കുക.
തിളച്ച പാൽ ചൂട് ആറിയതിന് ശേഷം ഒരു വശത്തു കൂടെ ഉറ ഒഴിക്കുക. 1 സ്പൂൺ കട്ടി തൈരിൽ 2 സ്പൂൺ പാൽ ചേർത്ത മിശ്രിതമാണ് ഉറ. ഇത് അഞ്ചു തവണ മാത്രം ഇളക്കുക. പിന്നീട് ഇത് അനക്കാതെ ചൂടുള്ള സ്ഥലത്ത് വയ്ക്കുക.
ഉറ ഇല്ലെങ്കിൽ പാലിൽ നാരങ്ങ ഒരു വശം മുറിച്ചിട്ടോ, പച്ചമുളകിന്റെ തണ്ടോ ഇടാം.
വേനല്‍ച്ചൂട് കുറയ്ക്കാന്‍ സന്നാട്ട ദഹി
നോര്‍ത്തിന്ത്യയില്‍ സാധാരണയായി ഉണ്ടാക്കുന്ന ഒരു ജനപ്രിയ തൈര് വിഭവമാണ് സന്നാട്ട ദഹി. വയറിലെ അസ്വസ്ഥതകള്‍ ശമിപ്പിക്കാനായി പ്രത്യേകിച്ച് വേനല്‍ക്കാലമാകുമ്പോള്‍ ആളുകള്‍ ഇത് കഴിക്കാറുണ്ട്. ഇത് എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാം.
ചേരുവകൾ
1 കപ്പ് തൈര്
1 കപ്പ് വെള്ളം
½ ടീസ്പൂൺ ചുവന്ന മുളകുപൊടി
1 ടീസ്പൂൺ വറുത്ത ജീരകം
1 ടീസ്പൂൺ കായം
½ ടീസ്പൂൺ പച്ചമുളക് അരിഞ്ഞത്
ഉപ്പ്
ഉണ്ടാക്കുന്ന രീതി
- ഒരു പാത്രമെടുത്ത് തൈരും വെള്ളവും ചേർത്ത് നന്നായി ഇളക്കുക.
- ഇനി, എല്ലാ സുഗന്ധവ്യഞ്ജനങ്ങളും മറ്റ് ചേരുവകളും കൂടി ചേര്‍ത്ത് നന്നായി മിക്സ് ആകുന്നതുവരെ ഇളക്കുക. ഇത് ചോറിനൊപ്പം കഴിക്കാം.