കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കാതെ തടസം സൃഷ്ടിച്ചതിന് ബൈക്ക് യാത്രക്കാരനിൽ നിന്ന് പിഴ ഈടാക്കി. മൂന്ന് മാസത്തേക്ക് ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. പാലായിൽ നിന്ന് സുൽത്താൻബത്തേരി പോയിരുന്ന ബസിന് സൈഡ് കൊടുക്കാത്തതിനാണ് ബൈക്ക് യാത്രക്കാരനിൽ നിന്ന് 1500 രൂപ പിഴ ഈടാക്കിയത്. തൃശൂർ ആർടിഒ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരാണ് നടപടി സ്വീകരിച്ചത്.
STORY HIGHLIGHT: not given a side for ksrtc
















