ശരീരത്തിലെ പല പ്രവര്‍ത്തനങ്ങളിലും നിര്‍ണായ പങ്ക് വഹിക്കുന്നതാണ് മഗ്‌നീഷ്യം. പേശികളുടെയും നാഡികളുടെയും പ്രവര്‍ത്തനം, രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണം, പ്രോട്ടീന്‍ സിന്തസിസ് എന്നിവയുള്‍പ്പെടെ 300-ലധികം ജൈവ രാസപ്രവര്‍ത്തനങ്ങളില്‍ മഗ്‌നീഷ്യം വലിയ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലക്ഷണങ്ങള്‍ സൂക്ഷ്മമായതിനാല്‍, മഗ്‌നീഷ്യം കുറവ് പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു.
നോക്കാം ലക്ഷണങ്ങള്‍….
ഒന്ന്
മഗ്‌നീഷ്യത്തിന്റെ കുറവിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് പേശിവലിവ്. പ്രത്യേകിച്ച് കാലുകളില്‍. മഗ്‌നീഷ്യത്തിന്റെ അഭാവം എല്ലുകളുടെ ബലക്കുറവിന് കാരണമാകും.
രണ്ട്
ആരോഗ്യകരമായ ഹൃദയ താളം നിലനിര്‍ത്തുന്നതില്‍ മഗ്‌നീഷ്യം നിര്‍ണായക പങ്ക് വഹിക്കുന്നു. മ?ഗ്‌നീഷ്യത്തിന്റെ കുറവ് ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാകും. ശരീരത്തില്‍ മഗ്‌നീഷ്യത്തിന്റെ അളവ് കുറയുന്നത് രക്തസമ്മര്‍ദ്ദം കൂടാനും ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കാനും സാധ്യതയുണ്ട്.
മൂന്ന്
മഗ്നീഷ്യത്തിന്റെ അഭാവം എല്ലുകളെ ബാധിക്കുന്ന രോഗമായ ഓസ്റ്റിയോപോറാസിസിനു കാരണമാകും. എല്ലുകളുടെ ധാതുസാന്ദ്രതയും,ബോണ്‍മാസും കുറയുന്നത് മൂലമോ എല്ലുകളുടെ ഘടനയുടെ ശക്തിക്കു മാറ്റം വരുന്നത് മൂലമോ ഉണ്ടാകുന്ന രോഗമാണിത്. മഗ്നീഷ്യത്തിന്റെ അഭാവം, എല്ലുകളുടെ ഗുര്‍ബലപ്പെടുത്തുക മാത്രമല്ല, ഇത് രക്തത്തിലെ കാല്‍സ്യത്തിന്റെ അളവിനെ കുറയ്ക്കുകയും ചെയ്യുന്നു.
നാല്
മഗ്‌നീഷ്യത്തിന്റെ കുറഞ്ഞ അളവ് മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. വിഷാദം, സമ്മര്‍ദ്ദം, ഉത്കണ്ഠ ഇവ മൂലം വിഷമിക്കുന്ന മിക്ക ആളുകളുടെയും ശരീരത്തില്‍ മഗ്‌നീഷ്യത്തിന്റെ അളവ് അന്തുലിതമാണെന്ന് പഠനങ്ങള്‍ പറയുന്നു.
അഞ്ച്
മഗ്‌നീഷ്യത്തിന്റെ അളവ് ശരീരത്തില്‍ കുറയുന്നത് കടുത്ത ആസ്ത്മയ്ക്ക് കാരണമാകും. മഗ്‌നീഷ്യം സള്‍ഫേറ്റ് അടങ്ങിയ ഇന്‍ഹേലറുകള്‍ ലക്ഷണങ്ങളെ കുറയ്ക്കാന്‍ സഹായിക്കുന്നു.