ഓപ്പറേഷൻ സിന്ദൂരിൽ നമ്മുടെ സായുധ സേനയുടെ മികച്ച പ്രകടനത്തെ അനുസ്മരിക്കാൻ വിമുക്തഭടന്മാരുടെ സംഘടനയായ സാപ്റ്റ (സോഷ്യൽ അസോസിയേറ്റീവ് പേഴ്‌സൺസ് ഓഫ് ട്രിവിയൻസ് ആർമി) ഇന്ന് (മെയ് 25) പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്ന് ശംഖുമുഖം ബീച്ചിലേക്ക് ബൈക്ക് റാലി സംഘടിപ്പിച്ചു. പാങ്ങോട് സൈനിക കേന്ദ്രത്തിലെ ഗർവാൾ റെജിമെന്റിന്റെ കമാൻഡിംഗ് ഓഫീസർ കേണൽ ദൽജീത് ധില്ലൺ റാലി ഫ്ലാഗ് ഓഫ് ചെയ്തു. സാപ്റ്റ പ്രസിഡൻ്റ് സുബേദാർ മേജർ അശോക് കുമാർ കെ എസ്, സെക്രട്ടറി ശ്രീ. പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിൽ 80 ഓളം മുൻ സൈനികർ 40 ബൈക്കുകളിലായി റാലിയിൽ പങ്കെടുത്തു.
CONTENT HIGH LIGHTS; A bike rally was organized from Pangod military base to Shankhumukham beach to commemorate Operation Sindoor