കൊച്ചി: റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ അറ്റാദായം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 12.5 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 315 കോടി രൂപയിലെത്തി. കമ്പനിയുടെ നേരിട്ടുള്ള മൊത്തം പ്രീമിയം 7.4 ശതമാനം വര്‍ധനവോടെ 12,548 കോടി രൂപയിലെത്തി. ജനറല്‍ ഇന്‍ഷുറന്‍സ് വ്യവസായ മേഖല ഇക്കാര്യത്തില്‍ 5.2 ശതമാനം മാത്രം വളര്‍ച്ച നേടിയ സ്ഥാനത്താണ് ഈ നേട്ടം.
കമ്പനിയുടെ മൊത്തം ആസ്തിയുടെ കാര്യത്തില്‍ 10.2 ശതമാനം വാര്‍ഷിക വളര്‍ച്ചയും കൈവരിക്കാനായി. സുപ്രധാനമായ സോള്‍വെന്‍സി നിരക്ക് നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രകാരം നിഷ്‌കര്‍ഷിച്ചിട്ടുള്ള 1.50-നേക്കാള്‍ മികച്ച നിലയില്‍ 1.59-ലാണെും പ്രവര്‍ത്തന ഫലങ്ങള്‍ ചൂണ്ടിക്കാട്ടു. മാതൃകമ്പനിയായ റിലയന്‍സ് കാപിറ്റല്‍ 2025 മെയ് മാസത്തില്‍ 100 കോടി രൂപയുടെ മൂലധനം ലഭ്യമാക്കിയത് കമ്പനിയുടെ സാമ്പത്തിക ശക്തിയും വളര്‍ച്ചാ ആവേഗവും കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുമുണ്ട്.
വെല്ലുവിളികള്‍ നിറഞ്ഞ വിപണി സാഹചര്യത്തിലും അച്ചടക്കത്തോടു കൂടിയ നീക്കങ്ങള്‍, തന്ത്രപരമായ നിക്ഷേപങ്ങള്‍, ശക്തമായ വളര്‍ച്ച എന്നിവയിലൂടെ നേട്ടമുണ്ടാക്കാന്‍ സാധിച്ചതാണ് 2024-25 വര്‍ഷത്തില്‍ കാണാനായതെന്നും നവീനവും വിശ്വസനീയവുമായ ഇന്‍ഷുറന്‍സ് പദ്ധതികളിലൂടെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെും റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് സിഇഒ രാകേഷ് ജെയിന്‍ പറഞ്ഞു.