Kerala

കാലവര്‍ഷം ശക്തമാകുന്നു: കര്‍ഷകര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ മൃഗസംരക്ഷണ മേഖലയിലെ കെടുതികള്‍ നേരിടുന്നതിന് മൃഗസംരക്ഷണ വകുപ്പ് സുസജ്ജമെന്നും ആയതിലേക്കായി ജില്ലാ-സംസ്ഥാന തലത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. ജില്ലാ തലത്തില്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ചീഫ് വെറ്ററിനറി ഓഫീസര്‍ കോര്‍ഡിനേറ്റര്‍ ആയുള്ള ഒരു ദ്രുത കര്‍മ്മ സേന രൂപീകരിക്കുന്നതിനും മുന്‍ വര്‍ഷങ്ങളില്‍ പ്രകൃതിക്ഷോഭം ഉണ്ടായ പ്രദേശങ്ങളില്‍

മുന്‍കരുതലായി മൃഗങ്ങളെ മാറ്റി പാര്‍പ്പിക്കുവാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലവര്‍ഷത്തെ തുടര്‍ന്ന് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലേക്കും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനും മറ്റു ക്രമീകരണങ്ങള്‍ക്കുമായി ജില്ലാ കേന്ദ്രങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

ജില്ലകളില്‍ 24 മണിക്കൂറും പ്രവൃത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പറുകള്‍

  • തിരുവനന്തപുരം :0471 2302643,0471 2330736
  • കൊല്ലം :0474 2795076
  • പത്തനംതിട്ട :0468 2270908
  • ആലപ്പുഴ :0477 2252636,0477 2252431
  • കോട്ടയം :0481 2564623
  • ഇടുക്കി : 04862 222 894, 94462 09044
  • എറണാകുളം :0484 2351264
  • തൃശൂര്‍ :9249266092
  • പാലക്കാട് :9746678024
  • മലപ്പുറം :0483 2736696 ,7907000922
  • കോഴിക്കോട് :9447517519, 904882361
  • വയനാട് :04936 202229, 9446640420, 9847469516
  • കണ്ണൂര്‍ :0497 2700184 ,8075927597
  • കാസര്‍ഗോഡ് :94474 22948

കര്‍ഷകര്‍ക്കുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍

  • വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടല്‍ സാധ്യതയുമുള്ള പ്രദേശങ്ങളിലെ കര്‍ഷകര്‍ ജാഗരൂകരായിരിക്കണം.
  • മുന്‍ വര്‍ഷങ്ങളില്‍ പ്രകൃതിക്ഷോഭം ഉണ്ടായ പ്രദേശങ്ങളില്‍ മുന്‍കരുതലായി മൃഗങ്ങളെ മാറ്റി പാര്‍പ്പിക്കുവാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി ജാഗ്രത പാലിയ്ക്കേണ്ടതാണ്.
  • വെള്ളക്കെട്ടും മലവെള്ള പാച്ചിലും ഉണ്ടാകുന്ന സാഹചര്യത്തില്‍ വളര്‍ത്തു മൃഗങ്ങളെ സുരക്ഷിതമായി പാര്‍പ്പിക്കുകയോ കെട്ടിയിട്ട മൃഗങ്ങളെ അഴിച്ചു വിടാനോ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
  • വെള്ളപ്പൊക്കം ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും കന്നുകാലികളെ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കേണ്ടതാണ്.
  • കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകള്‍ പൊട്ടി വീഴാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ മൃഗങ്ങളെ വെള്ള കെട്ടുകളില്‍ ഇറക്കുമ്പോള്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണു കിടക്കുന്നില്ലെന്നു ഉറപ്പാക്കണം.
  • ഇലക്ട്രിക് പോസ്റ്റുകളിലും സ്റ്റേ കമ്പികളില്‍ കന്നുകാലികളെ കെട്ടിയിടരുത്.
  • തൊഴുത്തുകളില്‍ ഇലക്ട്രിക് വയറുകള്‍ അലക്ഷ്യമായി ഇടരുത്.
  • ഇടിമിന്നലുള്ള സമയങ്ങളില്‍ തുറസ്സായ സ്ഥലങ്ങളില്‍ കന്നുകാലികളെ മേയാന്‍ വിടരുത്.ശക്തമായ മഴയുള്ള സമയങ്ങളില്‍ കന്നുകാലികളെ തുറന്ന സ്ഥലത്ത് കെട്ടിയിടുകയോ മേയാന്‍ അനുവദിക്കുകയോ ചെയ്യരുത്.
  • കന്നുകാലികളെ ബലക്ഷയമുള്ള മേല്‍ കൂരകള്‍ക്കടിയില്‍ പാര്‍പ്പിക്കരുത്.
  • മഴക്കാലത്ത് കാലിത്തീറ്റയില്‍ പൂപ്പല്‍ ബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തറയില്‍ നിന്നും ഉയര്‍ന്നതും നനവില്ലാത്തതുമായ സ്ഥലങ്ങളില്‍ തീറ്റ സൂക്ഷിക്കേണ്ടതാണ്.
  • മഴക്കാലത്തു കാലിത്തൊഴുത്തില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്.
  • കന്നുകാലികളില്‍ അകിടുവീക്കം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ മഴക്കാലത്ത് കറവയ്ക്ക് ശേഷം പോവിഡോണ്‍ അയഡിന്‍ ലായനിയില്‍ കാമ്പുകള്‍ മുക്കി വിടുന്നത് അകിട് വീക്കം തടയാന്‍ സഹായിക്കും.
  • കേരളത്തിലെ ആര്‍ദ്രത കൂടിയ കാലാവസ്ഥയില്‍ മഴക്കാലത്ത് ശ്വസകോശ സംബന്ധമായ അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കേണ്ടതാണ്മ
  • ഴക്കാലത്ത് കൊതുക്/ഈച്ച ശല്യം നിയന്ത്രിക്കുന്നതിന് കര്‍ഷകര്‍ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്
  • മലിനജലം കലര്‍ന്ന കുടിവെള്ളം കുടിക്കുന്നതിലൂടെ കന്നുകാലികളില്‍ വയറിളക്കം പോലുള്ള അസുഖങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശുദ്ധമായ കുടിവെള്ളം മാത്രം കുടിക്കാന്‍ നല്‍കുക.

CONTENT HIGH LIGHTS; Monsoon is getting stronger: Animal Husbandry Department issues alert to farmers