സിക്കിമിലെ ഏറ്റവും നീളം കൂടിയ തീസ്ത നദി ആണ്. നല്ല നീല കളറിലുള്ള വെള്ളമായിരുന്നു.
ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിൽ ഒന്നാണ് സിക്കിം. 1995– വരെ ചോഗ്യാൽ രാജ വംശത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം. 1975—-ൽ നടന്ന ഹിത പരിശോധനയിൽ( വോട്ടെടുപ്പ്) 90% ആളുകളും ആവശ്യപ്പെട്ട പ്രകാരം, സിക്കിമിനെ ഇന്ത്യയിലെ ഇരുപത്തിരണ്ടാമത് (22) സ്ഥാനമായി ചേർത്തു.
ഹിമാലയൻ താഴ്വാരങ്ങളിൽ സ്ഥിതിചെയ്യുന്ന ഈ ചെറിയ സംസ്ഥാനം പ്രകൃതി രമണിയ ദൃശ്യങ്ങളാൽ സമ്പന്നമാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻ ജംഗ സിക്കിമിലാണ് സ്ഥിതി ചെയ്യുന്നത്. നേപ്പാൾ,പശ്ചിമബംഗാൾ, ഭൂട്ടാൻ, ചൈന,എന്നിവയാണ് അതിർത്തി പ്രദേശങ്ങൾ.
സിക്കിമിസ് ഭാഷയും,വേറെ ഭാഷകളുമാണ് ഇവിടുത്തെ ആളുകൾ സംസാരിക്കുന്നത്.1975 മെയ് 15നാണ് സിക്കിം ഇന്ത്യയുടെ ഭാഗമായത്. ഏറ്റവും വലിയ നഗരം ഗാങ് ടോക്ക് ആണ്. തലസ്ഥാനവും ഗ്യാങ് ടോക്ക് ആണ്. 6 ജില്ലകൾ ചേർന്നതാണ് സിക്കിം.
ഗ്യാങ്ടോക്ക്, മങ്കൻ, നമ്ച്ചി, പാക്കിയോങ്ങ്, ഗ്യാൽ ഷിങ് ഇതെല്ലാം ആണ് സിക്കിമിലെ ജില്ലകൾ. സോറെങ് (Soreng) ആണ് ചെറിയ ജില്ല നോർത്ത് സിക്കിമിലെ മംഗൻ ജില്ലയിലായിരുന്നു കൂടുതലും വർക്ക് ചെയ്തിരുന്നത്.
Nye maeel ഇതായിരുന്നു സിക്കിമിന്റെ പഴയ പേര്. ഗാങ്ടോക് ഈസ്റ്റ് സിക്കിം ആണ്. നീണ്ട അഞ്ചുമണിക്കൂർ യാത്രയ്ക്ക് ശേഷം ഉച്ചയ്ക്ക് മുൻപായി ഞങ്ങൾ ഗാങ് ടോ, ക്കിൽ എത്തി. വരുന്ന വഴിക്ക് ഒരു കടയിൽ കയറി ചായ കുടിച്ചിരുന്നു ഇവർ രണ്ടു പേരും. ടൗൺ എത്തുന്നതിനു മുൻപായി ചേട്ടന്റെ ഡിപ്പാർട്ട്മെന്റിന്റെ ബോർഡുകൾ കണ്ടു തുടങ്ങിയിരുന്നു. മിലിറ്ററി ഓഫീസുകളും കാണാൻ തുടങ്ങിയിരുന്നു.റാണിപൂൾ എന്ന സ്ഥലത്ത് എത്തിയപ്പോൾ ചേട്ടൻ ഇവിടെ ജോലി ചെയ്തിരുന്നു എന്നെല്ലാം ഡ്രൈവറോട് പറയുന്നുണ്ടായിരുന്നു.
ഗാങ്ടോകിലെ റോപ്പ് വേ വളരെ വലുതാണ്.24 പേർക്ക് നിന്ന് സഞ്ചരിക്കാൻ പറ്റുന്നതാണ്. 10 മിനിറ്റ് സമയം ഉണ്ടാകും. കൂടെ ഇവിടുത്തെ ജോലിക്കാരനും ഉണ്ടാകും. കേബിൾ കാറിലൂടെയുള്ള യാത്ര അതിമനോഹരമാണ്. വളരെ ഇഷ്ടമുള്ള ഒരു യാത്രയാണ് കേബിൾ കാർ യാത്ര. ഏത് ടൂറിസ്റ്റ് പ്ലേസിൽ പോയാലും ഈ യാത്ര ഉൾപ്പെടുത്താറുണ്ട്. ഈ യാത്ര കഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങി. MG റോഡ് എവിടെയാണെന്ന് ചോദിച്ചപ്പോൾ ഒരാൾ പറഞ്ഞുതന്നു. കുറച്ചു ദൂരമേ ഉണ്ടായിരുന്നുള്ളൂ അവിടെ എത്താൻ. അതി മനോഹരമായ ഒരു സ്ക്വയർ ആയിരുന്നു എംജി റോഡ്. നിറയെ കടകളും എല്ലാമായി മനോഹരമായ ഒരു ടൂറിസ്റ്റ് പ്ലേസ് ആണിത്.
















