ഒരു ട്രിപ്പ് പോകാൻ ആലോചിക്കുന്നവർക്കായി ഒരു ചെറിയ ഡീറ്റെയിൽസ്..വയനാട് ബന്ദിപ്പൂർ കഴിഞ്ഞു ഗുണ്ടൽപേട്ടിലെ കബ്ബഹള്ളി എന്ന ഗ്രാമത്തിലേക്ക് വിട്ടോളു. ഒരു ഡേ മുഴുവനായും ചെലവഴിക്കാൻ ഇവിടെ കാഴ്ചകൾ ഉണ്ട്.
ഗുണ്ടൽപേട്ട് എന്ന കാറ്റുവീശുന്ന കർണാടക പാതയോരത്തുനിന്നും ഉള്ളിലേക്ക് ഒരു 15 കിലോമീറ്റർ ഡ്രൈവ്. അതും കൃഷിയിടങ്ങൾ കയറി കനാലുകൾ കണ്ടു കുളിച്ചു സൂര്യകാന്തി പാടങ്ങൾ കണ്ടു കന്നഡ ഗ്രാമ ജീവിതരീതി കണ്ടു 5 മണിയുടെ അസ്തമയവും കണ്ടു മടങ്ങാം….
മലയാള സിനിമയിൽ കുറച്ചു നല്ല ചിത്രങ്ങൾക്ക് ലൊക്കേഷൻ ആയ ഗ്രാമം കൂടിയാണ് കബ്ബഹള്ളി. ഒട്ടേറെ മലയാളികൾ സൂര്യകാന്തി കൃഷി നടത്തുന്ന ഈ ഗ്രാമം വേറെ ലെവൽ ആണ്. അവിടുത്തെ വീടുകൾ കാണാൻ തന്നെ ഒരു വേറിട്ട കാഴ്ചകൾ ആണ്.. വളരെ നല്ല പെരുമാറ്റമുള്ള ഗ്രാമവാസികൾ. പക്ഷെ താമസത്തിനായി ലോഡ്ജുകൾ ഒന്നും ഇല്ല… ആകെയുള്ളത് സിനിമക്കായി നൽകുന്ന വീട് ആണ്…
റൂട്ട് – വയനാട് ബന്ദിപ്പൂർ ഗുണ്ടൽപേട്ട് മൈസൂർ ട്രിപ്പ് പോകുന്നവർ ബേഗുർ ന് സമീപം കബ്ബഹള്ളിക്കു തിരിയുന്ന റോഡിൽ കടന്നാൽ പോയിവരാവുന്ന ഒരു മനോഹരഗ്രാമം…
ജൂൺ മാസം മുതൽ സെപ്റ്റംബർ മാസം വരെ സമയങ്ങളിൽ ചെന്നാൽ സൂര്യകാന്തിപ്പൂക്കൾ കാണാൻ സാധിക്കും..