മുംബൈ അതിശയങ്ങളുടെ ലോകമാണ്… പത്തു രൂപ മാത്രം വരുമാനമുള്ളവനും ഒരു ലക്ഷവും രണ്ട് ലക്ഷവും വരുമാനമുള്ളവനും അവരുടേതായിട്ടുള്ള രീതിയിൽ കഴിഞ്ഞുകൂടാൻ കഴിയുന്ന ഇടം….വിവിധ വേഷ ഭാഷാ മതജാതി സംസ്കാരങ്ങളുടെ കൂടിച്ചേരലുകൾ….
അംബരചുമ്പികളായിട്ടുള്ള അതിശയിപ്പിക്കുന്ന കെട്ടിടങ്ങളും അതുപോലെ ഒരാൾക്ക് കൃത്യമായി എഴുന്നേറ്റു നിൽക്കാൻ പോലും സാധിക്കാത്ത കുടിലുകളും ഇവിടെയുണ്ട്…..
എങ്കിലും ഏതൊരാൾക്കും സുരക്ഷിതമായിട്ട് ഇവിടെ എങ്ങോട്ട് വേണമെങ്കിലും യാത്ര ചെയ്യാം…മുംബൈയിലെ ഓരോ ഗലികളും ഓരോ ലോകം തന്നെയാണ് വെറും ലോകമല്ല അതിശയിപ്പിക്കുന്ന ലോകങ്ങൾ..തെരുവ് മാർക്കറ്റുകൾ പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തുന്നു
എന്തെല്ലാം തൊഴിലുകൾ എടുക്കുന്നവർ
തുകൽപ്പണിക്കാർ.. നമ്മുടെ ചെവികൾ വൃത്തിയാക്കി തരുന്ന കാനാ സാഫ് വാലകൾ…ഷൂ പോളിഷുകാർ…ഭക്ഷണങ്ങൾ വീട്ടിൽ നിന്നും ശേഖരിച്ച് അതാത് ഓഫീസുകളിൽ എത്തിക്കുന്ന ഡബ്ബ വാലുകൾ…ചുമട്ടുതൊഴിലാളികൾ…. ഉന്തുവണ്ടിക്കാർ..മുംബൈയിലെ വസ്ത്രങ്ങൾ അലക്കി അത് ഒരു തൊഴിലായി സ്വീകരിച്ചവർ ….അങ്ങനെ അങ്ങനെ എത്രയെത്രയിൽ തൊഴിൽ ചെയ്യുന്നവർ
പിന്നെ മുംബൈയുടെ ജീവനാഡിയായ സബർബൻ ട്രെയിനുകളിലൂടെയും ഒരുപാട് യാത്ര ചെയ്തു.. എത്രയാണെന്നറിയുമോ ഇതിലെ ഒരു ദിവസത്തേയും യാത്രക്കാർ…..ഓരോ ദിവസവും 70 ലക്ഷം പേർ ഈ ട്രെയിനിൽ യാത്ര ചെയ്യുന്നു……* ഏതെങ്കിലും ഒരു ദിവസംഈ ട്രെയിൻ നിശ്ചലമാവുകയാണെങ്കിൽ മുംബൈ നഗരം തന്നെ സ്തംഭിച്ചേക്കാം..മിനിറ്റുകൾക്ക് ഇടവേളയിൽ തലങ്ങും വിലങ്ങും ട്രെയിനുകൾ ഓടിക്കൊണ്ടേയിരിക്കുന്നു……എന്നിട്ടും ഈ ട്രെയിനിൽ ഒന്ന് കയറി പറ്റാൻ വലിയ പാടാണ്…
എലഫന്റാ കേവ് സി ലേക്ക് ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ അടുത്തുനിന്നും ഒരു മണിക്കൂർ കടൽ യാത്ര ചെയ്യണം മുംബൈ തീരത്ത് നിന്നും കടലിലൂടെയുള്ള യാത്ര ഒരു നവ്യാനുഭവവുമായി… എലെഫന്റാ ഗുഹയിൽ ബിസി രണ്ടാം നൂറ്റാണ്ടിലെയും മൂന്നാം നൂറ്റാണ്ടിലെയും ശില്പങ്ങൾ നമുക്ക് കാണാൻ കഴിയും… വിഷ്ണുവിന്റെയും പാർവതിയുടെയും നടരാജ വിഗ്രഹങ്ങളു മെല്ലാം കാണാം…അത്ഭുത കൊത്തുപണികൾ…
കരിങ്കൽ മലകൾ തുരന്ന് അതിൽ ക്ഷേത്രങ്ങൾ പോലെ ഉണ്ടാക്കുകയാണ് ചെയ്തിട്ടുള്ളത് …..
മുംബൈയിൽ ചില ഭാഗങ്ങളിൽ രാത്രി താമസസ്ഥലങ്ങൾ പുലർച്ചെ ആകുമ്പോൾ കുളി സ്ഥലവും പകൽ സമയത്ത് കച്ചവട ത്തെരുവകളുമായി മാറുന്നഇടങ്ങളും…മറ്റു ചില ഇടങ്ങൾ ഓട്ടോകൾക്ക് പോലും നിയന്ത്രണങ്ങൾ ഉള്ള VVIP ഏരിയകളും ഇവിടെ കാണാം… ബാന്ത്രയിൽ നിന്നും വോർളിയിലേക്ക് കടൽ വഴിയുള്ള Bandhra Worly Sea Link നമ്മെ അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് ..
…..