നടൻ ഉണ്ണി മുകുന്ദനെതിരെ പൊലീസിലും ഫെഫ്കയിലും പരാതി നൽകി മാനേജർ വിപിൻ കുമാർ. ഡിഎൽഎഫ് ഫ്ലാറ്റിൽ വെച്ച് തന്നെ മർദിച്ചു എന്നാരോപിച്ചാണ് മാനേജർ പരാതി നൽകിയിരിക്കുന്നത്. പൊലീസിന് പുറമെ സിനിമ സംഘടനയായ ഫെഫ്കയിലും മാനേജർ പരാതി നൽകിയിട്ടുണ്ട്. ഇൻഫോപാർക്ക് പൊലീസ് പരാതിക്കാരൻ്റെ മൊഴി രേഖപ്പെടുത്തുകയാണ്.
ഉണ്ണി മുകുന്ദൻ്റെ ഒടുവിൽ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തിൽ മാനേജർ മറ്റൊരു സിനിമയെ പുകഴ്ത്തി സേഷ്യൽ മീഡിയ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അസഭ്യം പറഞ്ഞ് മർദ്ദിക്കാനുള്ള കാരണം എന്നും പരാതിയിൽ പറയുന്നു.
അസഭ്യം പറയുകയും ക്രൂരമായി മര്‍ദിച്ചെന്നുമാണ് പരാതി. ഫെഫ്കയിലും നടനെതിരെ മാനേജര്‍ പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ഭാഗത്തുനിന്ന് ഇത് സംബന്ധിച്ച് പ്രതികരണം ഉണ്ടായിട്ടില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഉണ്ണി മുകുന്ദന്റെ മാനേജരായി പ്രവര്‍ത്തിക്കുന്നയാളാണ് പരാതിക്കാരന്‍. ഇരുവരും തമ്മില്‍ ഏറെനാളായി സ്വരചേര്‍ച്ചയിലായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
STORY HIGHLIGHT : Police Case against Actor Unni Mukundan