മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർഥിയെ സംബന്ധിച്ച ചർച്ചകൾ ഇന്ന് ആരംഭിക്കും. ഇന്ന് നിലമ്പൂരിൽ ചേരുന്ന മണ്ഡലം കമ്മിറ്റി യോഗം പ്രാഥമിക സ്ഥാനാർഥി പട്ടിക തയ്യാറാക്കും.
സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെയായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം. പാർട്ടി ചിഹ്നത്തിൽ മത്സരിക്കണോ പുറത്തുള്ള വോട്ടുകൾ കൂടി സമാഹരിക്കാൻ കഴിയുന്ന പൊതു സ്വതന്ത്രനെ മത്സരിപ്പിക്കണോ എന്നതിൽ പാർട്ടിയിൽ ആശയക്കുഴപ്പമുണ്ട്. പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനിച്ചാൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജിന്റെ പേരിനാകും പ്രഥമ പരിഗണന. ഡിവൈഎഫ്ഐ ജില്ലാപ്രസിഡൻറ് പി. ഷബീറിന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. യുഡിഎഫിന് സ്ഥാനാർഥിയായ സാഹചര്യത്തിൽ അധികം വൈകാതെ സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.