കണ്ണൂർ: മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ട്രെയിനുകൾ വൈകി ഓടുന്നു. മിക്ക ദീർഘദൂര ട്രെയിനുകളും വൈകി ഓടുന്നതായി റെയിൽവേ അറിയിച്ചു. മഴയ്‌ക്കൊപ്പമുള്ള ശക്തമായ കാറ്റില്‍ തിങ്കളാഴ്ച റെയില്‍പ്പാളത്തില്‍ മരം വീണത് അഞ്ചിടത്ത്. തിരുവനന്തപുരം/പാലക്കാട് ഡിവിഷനുകളില്‍ മൂന്നുദിവസം തുടര്‍ച്ചയായി മരം വീണു. നിരവധി വണ്ടികള്‍ പിടിച്ചിട്ടു. ആയിരക്കണക്കിന് യാത്രക്കാര്‍ മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങി. സ്വകാര്യസ്ഥലത്തെ മരങ്ങളടക്കം പാളത്തില്‍ വീണു.
ഇന്ന് 6.35 നു തിരുവനന്തപുരം നോർത്തിൽ നിന്നും പുറപ്പെടേണ്ട ട്രെയിൻ (നമ്പർ 12512) തിരുവനന്തപുരം നോർത്ത് – ഗോരഖ്പൂർ രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് റദ്ദാക്കി. തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ്, തിരുവനന്തപുരം – നിലമ്പൂർ രാജ്യ റാണി എക്സ് പ്രസും, തിരുവനന്തപുരം – മംഗലാപുരം എക്സ്പ്രസ് എന്നീ ട്രെയിനുകൾ മൂന്ന് മണിക്കൂർ വൈകിയോടുന്നു. തിരുവനന്തപുരം – മംഗലാപുരം മാവേലി എക്സ്പ്രസ് നാല് മണിക്കൂറാണ് വൈകിയോടുന്നത്. മംഗലാപുരം കന്യാകുമാരി പരശുറാം എക്സ്പ്രസ് പുറപ്പെട്ടത് ഒരു മണിക്കൂർ 10 മിനിറ്റ് വൈകിയാണ്. തിരുവനന്തപുരം നിലമ്പൂർ റോഡ് രാജധാനി എക്സ്പ്രസ് മൂന്നു മണിക്കൂറിലധികം വൈകിയാണ് ഓടുന്നു.