ഉച്ചയ്ക്ക് ഊണിന് മീൻ ഇനി ഇതുപോലെ പൊരിച്ചോളൂ… കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു മീൻ പൊരിച്ചതിന്റെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- നെയ്മീൻ / ദശകട്ടിയുള്ള മീൻ
- ഇഞ്ചി – ചെറിയ കഷ്ണം
- വെളുത്തുള്ളി – 5 അല്ലി
- കാന്താരി മുളക് /പച്ചമുളക് – 4 – 5 എണ്ണം
- കുരുമുളക് – 1 ടേബിൾസ്പൂൺ
- പെരുംജീരകം – 1ടീസ്പൂൺ
- കറിവേപ്പില
- മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
- മുളകുപൊടി – 1 ടീസ്പൂൺ
- വിനാഗിരി / നാരങ്ങാനീര് – 1ടേബിൾസ്പൂൺ
- ഉപ്പ് – പാകത്തിന്
- വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിൽ വെളിച്ചെണ്ണ ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത് അരച്ച് മീനിൽ പുരട്ടി ഒരു മണിക്കൂർ വയ്ക്കാം. ശേഷം വെളിച്ചെണ്ണയിൽ വറുത്തെടുക്കാം. പ്രത്യേക മസാലയിൽ വറുത്തെടുത്ത നല്ല രുചിയുള്ള നെയ്മീൻ ഫ്രൈ തയാർ.