മഴക്കാലം ആയല്ലോ? ഇനി പുഴമീൻ കിട്ടുമ്പോൾ ഇതുപോലെ കറി വെച്ച് നോക്കൂ.. കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു പുഴമീൻ കറി റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- 1. പുഴമീൻ – അരക്കിലോ (കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കിയത്)
- 2. മൂന്ന് ഏജൻസി മുളകുപൊടി- ടേബിൾ സ്പൂൺ
- 3. മഞ്ഞൾപൊടി – ഒരു ടേബിൾ സ്പൂൺ
- 4. മല്ലിപ്പൊടി – ഒരു ടേബിൾ സ്പൂൺ
- 5. മുളകുപൊടി – ഒരു ടേബിൾ സപൂൺ
- 6. കുടമ്പുളി – മൂന്ന് കഷ്ണം ( കഴുകി വൃത്തിയാക്കി വെള്ളത്തിൽ കുതിരത്തത്)
- 7. ഇഞ്ചി- 10 ഗ്രാം (നീളത്തിൽ)
- 8. ചെറിയ ഉള്ളി- 30 ഗ്രാം (ചെറുതായി അരിഞ്ഞത്)
- 9. വെളുത്തുള്ളി – 10 ഗ്രാം
- 10. പച്ചമുളക്- മൂന്നെണ്ണം (പിളർന്നത്)
- 11. കറിവേപ്പില- രണ്ട് തണ്ട്
- 12. വെളിച്ചെണ്ണ- മൂന്ന് സ്പൂൺ
- 13. ഉലുവ – ഒരു നുള്ള്
- 14. കടുക്- ഒരു നുള്ള്
- 15. ഉപ്പ് – പാകത്തിന്
- 16. വെള്ളം – രണ്ട് കപ്പ്
തയ്യാറാക്കുന്ന വിധം
മൺചട്ടിയിൽ രണ്ട് സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം ഉലുവ, കടുക് എന്നിവയിട്ട് പൊട്ടിക്കുക. അതിലേക്ക് കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, ചെറിയ ഉള്ളി എന്നിവ ചേർത്തത് നന്നായി വഴറ്റുക. ഇതിലേക്ക് മുളകുപൊടി, ശാസ്ത്രി മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി എന്നിവ ചേർത്തത് നന്നായി വഴറ്റുക. പൊടികൾ മൂത്ത് കഴിഞ്ഞാൽ കഴുകി വൃത്തിയാക്കി വെള്ളത്തിൽ കുതിര്‍ത്ത് വെച്ച കുടംപുളി ചേർക്കുക. തുടര്‍ന്ന് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. നന്നായി തിളച്ചുകഴിയുമ്പോൾകഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കിയ മീൻ ചേർക്കുക മീന്‍ വെന്ത്, ഗ്രേവി കുറുകി വരുമ്പോൾ പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തത് ഇളക്കി വാങ്ങി ചൂടോടെ ഉപയോഗിക്കാം.