Kerala

നിലമ്പൂരില്‍ പിവി അന്‍വര്‍ മത്സരിക്കും; തീരുമാനമെടുക്കാൻ യൂഡിഎഫിന് രണ്ട് ദിവസം സമയം നൽകി ടിഡിഎസ്, ഭീഷണിക്ക് വഴങ്ങേണ്ടതില്ലെന്ന് കോൺ​ഗ്രസ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി തൃണമൂൽ കോൺ​ഗ്രസ്.പിവി അൻവറിന്റെ പാർട്ടി പ്രവേശനത്തിൽ തീരുമാനമെടുക്കാൻ രണ്ട്ദിവസം യൂഡിഎഫിന് നൽകുമെന്നും തീരുമാനമായില്ലെങ്കിൽ തൃണമൂലിന്റെ സ്ഥാനാർത്ഥിയായി പി .വി അൻവർ മത്സരിക്കുമെന്നും ടിഎംസി വ്യക്തമാക്കി..ഇന്ന് ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് മണ്‍ലം കമ്മറ്റി യോഗത്തിന് ശേഷം നേതാക്കള്‍ അറിയിച്ചതാണിത്.’യുഡിഎഫ് പ്രവേശനത്തിൽ തീരുമാനം ഇല്ലെങ്കിൽ പി.വി അൻവർ മത്സരിക്കും. യുഡിഎഫ് പ്രവേശനത്തിന്കത്ത് നൽകി അഞ്ചുമാസം ആയിട്ടും തീരുമാനമായിട്ടില്ല. .യുഡിഎഫുമായി വിലപേശലല്ല നടക്കുന്നത്. നാളിതു വരെ മുന്നണി പ്രവേശനത്തിൽ നടപടി ഇല്ലാത്തതിനാലാണ് തീരുമാനമെന്നും ടിഡിഎസ് പറഞ്ഞു.

വിജയസാധ്യതയഉ്ള ഒരു സീറ്റും അനുയായികള്‍ക്ക് മത്സരിക്കാന്‍ രണ്ട് സീറ്റും വേണമെന്നാണ് അന്‍വറിന്‍റെ ആവശ്യം. എന്നാല്‍ അന്‍വറിന്‍റെ ഭീഷണിക്ക വഴങ്ങേണ്ടെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം.ആരാണ് മുഖ്യ ശത്രു എന്നു അൻവർ വ്യക്തമാക്കണം എന്നാണ് കോൺഗ്രസിന്‍റെ നിലപാട്.