ഒരു കിടിലൻ മാമ്പഴ ഹൽവയുടെ റെസിപ്പി നോക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
മാങ്ങ ചെറിയ കഷ്ണങ്ങളാക്കി മിക്സിയിൽ നന്നായി അരച്ചെടുക്കുക. വറുത്ത അരിപ്പൊടി വെള്ളത്തിൽ കലക്കി വയ്ക്കുക. ഒരു പാനിൽ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറത്തു മാറ്റിവയ്ക്കുക. കുറച്ചു കൂടി നെയ്യ് ഒഴിച്ച് മാങ്ങ അരച്ചതും പഞ്ചസാരയും ചേർത്ത് ചെറിയ തീയിൽ കൈ വിടാതെ ഇളക്കുക. കുറുകി വരുമ്പോൾ ഉപ്പും കലക്കിവെച്ച അരിപ്പൊടിയും കൂടി ചേർത്തി ഇളക്കിക്കൊണ്ടിരിക്കുക. ഇടയ്ക്കിടെ നെയ്യ് ചേർക്കാം.
പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ ഏലക്കാപൊടിയും വറുത്തു വച്ച അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്ത് ഇളക്കി നെയ്യ് തടവിയ പാത്രത്തിലേക്ക് പകർത്തുക. നെയ്യ് തടവിയ ഒരു സ്പൂൺ വെച്ച് നിരപ്പാക്കി മുകളിൽ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വിതറി അലങ്കരിക്കുക. തണുക്കുമ്പോൾ മുറിച്ചെടുക്കാം.