കണ്ണൂര്‍ : ഇടഞ്ഞു നില്‍ക്കുന്ന പി വി അന്‍വറിനെ അനുനയിപ്പിക്കാന്‍ ഇടപെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകും. അദ്ദേഹത്തിന്റെ താല്‍പ്പര്യങ്ങള്‍ പരമാവധി സംരക്ഷിച്ചുകൊടുക്കാന്‍ ഞങ്ങള്‍ക്കെല്ലാം താല്‍പ്പര്യമുണ്ട്.
അന്‍വറുമായി തനിക്ക് വ്യക്തിപരമായ ബന്ധമുണ്ട്. ആ ബന്ധം കൂടി ഉപയോഗിച്ച് സ്‌നേഹമസൃണമായ ഒരു റിലേഷന്‍ഷിപ്പ് ഐക്യജനാധിപത്യമുന്നണിയില്‍ അന്‍വറിനെ വെച്ചുകൊണ്ട് ഉണ്ടാക്കുമെന്ന് കെ സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ രണ്ടു ദിവസത്തെ സമയം അനുവദിച്ചെന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പരാമര്‍ശം മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അത് രണ്ടു ദിവസത്തിന് ശേഷം പറയാമെന്ന് കെ സുധാകരന്‍ പ്രതികരിച്ചു.
















