സംസ്ഥാന ഭാഗ്യക്കുറി സമ്മാനഘടനയില്‍ ഏജന്റുമാര്‍ക്കും, വില്‍പ്പനക്കാര്‍ക്കും, പൊതുജനങ്ങള്‍ക്കും പ്രയോജനകരമായ വിധത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് ധന മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. അയ്യായിരത്തിന്റെ സമ്മാനങ്ങള്‍ വര്‍ദ്ധിപ്പിക്കും. രണ്ടായിരം രൂപയുടെ സമ്മാനം പുനസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇരുന്നൂറ് രൂപയുടെ സമ്മാനം തിരികെ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളില്‍ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . കേരള ലോട്ടറി വളരെ ഉത്തരവാദിത്വത്തോടെയാണ് നടത്തുന്നത്.ഒന്നര ലക്ഷത്തിന് അടുത്ത് ആളുകള്‍ ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്നു. 43 കോടി രൂപ ക്ഷേമ പദ്ധതികള്‍ക്കായി വിതരണം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 573 കുട്ടികള്‍ക്ക് 13.66 ലക്ഷം രൂപയാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ക്ഷേമ നിധി ബോര്‍ഡിന്റെ 2024 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പുകളാണ് വിതരണം ചെയ്തത്. ചടങ്ങില്‍ എച്ച്.സലാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗ്ഗീസ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.കെ.ജയമ്മ, സംസ്ഥാന
ഭാഗ്യക്കുറി ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ റ്റി.ബി.സുബൈര്‍, ലോട്ടറി വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍, അസിസ്റ്റന്റ് ജില്ല ലോട്ടറി ഓഫീസര്‍ എസ്.ശ്രീകല, ജില്ല ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ ജോഷിമോന്‍ കെ.അലക്‌സ്, ബി.എസ്.അഫ്‌സല്‍, വി.പ്രസാദ്,പി.ആര്‍.സജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
CONTENT HIGH LIGHTS;Lottery prize structure will be changed – Finance Minister KN Balagopal