ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശക്തമായ ഒരു ആഭ്യന്തര എയ്റോസ്പേസ് വ്യാവസായിക ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനുമുള്ള പ്രധാന നീക്കമായി പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് (AMCA) പ്രോഗ്രാം എക്സിക്യൂഷന് മോഡലിന് അംഗീകാരം നല്കി. വ്യവസായ പങ്കാളിത്തത്തിലൂടെ എയ്റോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സി (ADA) ആണ് ഇത് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.
നിര്‍വ്വഹണ മാതൃകയിലെ സമീപനം സ്വകാര്യ, പൊതു മേഖലകള്‍ക്ക് മത്സരാധിഷ്ഠിത അടിസ്ഥാനത്തില്‍ തുല്യ അവസരങ്ങള്‍ നല്കുന്നു. അവര്‍ക്ക് സ്വതന്ത്രമായോ സംയുക്ത സംരംഭമായോ കണ്‍സോര്‍ഷ്യമായോ ലേലം വിളിക്കാം. സ്ഥാപനം/ബിഡ്ഡര്‍ രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്ന ഒരു ഇന്ത്യന്‍ കമ്പനിയായിരിക്കണം.
എയ്റോസ്പേസ് മേഖലയിലെ ആത്മനിര്ഭര്തയിലേക്കുള്ള ഒരു പ്രധാന നാഴികക്കല്ലായ AMCA പ്രോട്ടോടൈപ്പ് വികസിപ്പിക്കുന്നതിന് തദ്ദേശീയ വൈദഗ്ദ്ധ്യം, കഴിവ്, ശേഷി എന്നിവ പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിത്. AMCA വികസന ഘട്ടത്തിനായി ADA ഉടന്‍ തന്നെ ഒരു താല്‍പ്പര്യ പ്രകടനം (EoI) പുറപ്പെടുവിക്കും.
CONTENT HIGH LIGHTS; Atmanirbhar Bharat: Defence Minister approves Advanced Medium Combat Aircraft Program Execution Model through Industry Partnership