Kerala

ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പഠനോത്സവം സംഘടിപ്പിച്ചു – study festival

ഡിവൈഎഫ്ഐ പുലക്കടവ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോത്സവം 2025 സംഘടിപ്പിച്ചു. എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും 250 വിദ്യാർത്ഥികൾക്കുള്ള പഠന ഉപകരണ വിതരണവും നടത്തി. പരിപാടി ഡിവൈഎഫ്ഐയുടെ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു ഉദ്ഘാടനം ചെയ്തു.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജയിംസ് ശാമുവേൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ അനുമോദിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സുമേഷ് എം പിള്ള, പഞ്ചായത്തംഗം സ്റ്റീഫൻ ശാമുവേൽ, എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് വിനായക് വേണു അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി സഞ്ജയ് മാധവ് സ്വാഗതം പറഞ്ഞു. ആദർശ് ദിവാകർ നന്ദി പറഞ്ഞു.

STORY HIGHLIGHT: study festival