തൃശൂര്‍: പാര്‍ളിക്കാട് പത്താംകല്ലിൽ തെരുവ് നായയുടെ ആക്രമണം രൂക്ഷമാകുന്നു. നായയുടെ ആക്രമണത്തിൽ 2 വയസ്സുകാരന്‍ ഉള്‍പ്പെടെ 7 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പ്രദേശത്തെ വിവിധ ഇടങ്ങളിൽ നായ ആക്രമണം നടത്തി. വീട്ടുമുറ്റങ്ങളിലേക്ക് ഓടിയെത്തി വയോധികര്‍ ഉള്‍പ്പെടെയുള്ളവരെ കടിച്ചു പരിക്കേല്‍പ്പിച്ചു. കൂടാതെ വഴിയരികിലൂടെ നടന്നുപോയ തൊഴിലുറപ്പ് തൊഴിലാളികളെയും കാല്‍നട യാത്രികരെയും ആക്രമിച്ചു. പരിക്കേറ്റവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്.
അപ്രതീക്ഷിതമായി അക്രമാസക്തനായി എത്തിയ നായയാണ് മേഖലയിൽ ഭീതി വിതച്ചത്. പാറക്കുന്ന് വീട്ടിൽ അമ്മിണി(70) , പേരക്കുട്ടിയായ രണ്ടു വയസ്സുകാരൻ, ചൂണ്ടൽ വീട്ടിൽ ബേബി (55), പുത്തൻവീടികയിൽ വീട്ടിൽ കുഞ്ഞിമ്മ( 60), തൊഴിലുറപ്പ് തൊഴിലാളിയായ പ്ലാക്കിൽ വീട്ടിൽ റഹ്മത്ത് (58), ചീനിക്ക പറമ്പിൽ വീട്ടിൽ അബ്ദുറഹ്മാൻ(65), ഭാർഗവി (65) എന്നിവർക്കാണ് കടിയേറ്റത്. നിരവധിപേരെ കടിച്ച ആക്രമാസക്തനായ നായയെ കണ്ടെത്തുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
അതേ സമയം, ഗുരുവായൂരില്‍ യുവതിക്ക് നേരെയും ഇന്ന് തെരുവ് നായുടെ ആക്രമണമുണ്ടായി. വയനാട് സ്വദേശിനി പുത്തന്‍പുരക്കല്‍ ജിസ്നക്ക് (21) നേരെയാണ് ആക്രമണം ഉണ്ടായത്. സ്ഥാപനത്തിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് നായ ആക്രമിച്ചത്. തെക്കെ നടയിലെ പഴയ ബിഎസ്എന്‍എല്‍ ഓഫീസ് കെട്ടിടത്തിലെ സ്ഥാപനത്തിലാണ് ജിസ്‌ന ജോലി ചെയ്യുന്നത്. പരിക്കേറ്റ ജിസ്ന ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
അപ്രതീക്ഷിതമായി അക്രമാസക്തനായി എത്തിയ നായയാണ് മേഖലയില്‍ ഭീതി വിതച്ചത്. പാറക്കുന്ന് വീട്ടില്‍ അമ്മിണി(70) പേരക്കുട്ടിയായ രണ്ടു വയസ്സുകാരന്‍, ചൂണ്ടല്‍ വീട്ടില്‍ ബേബി (55), പുത്തന്‍വീടികയില്‍ വീട്ടില്‍ കുഞ്ഞിമ്മ( 60), തൊഴിലുറപ്പ് തൊഴിലാളിയായ പ്ലാക്കില്‍ വീട്ടില്‍ റഹ്‌മത്ത് (58), ചീനിക്ക പറമ്പില്‍ വീട്ടില്‍ അബ്ദുറഹ്‌മാന്‍(65), ഭാര്‍ഗവി (65) എന്നിവര്‍ക്കാണ് കടിയേറ്റത്. നിരവധിപേരെ കടിച്ച ആക്രമാസക്തനായ നായയെ കണ്ടെത്തുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.