കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഭാഗമായ മഹീന്ദ്രയുടെ പവറോള്‍ ഡിവിഷനെ 2025ലെ ഇന്ത്യയിലെ മുന്‍നിര ഡീസല്‍ ജെന്‍സെറ്റ് നിര്‍മ്മാതാക്കളായി ഫ്രോസ്റ്റ് ആന്‍ഡ് സള്ളിവന്‍ പ്രഖ്യാപിച്ചു. പുതിയ ഡിജി ട്രാക്കര്‍ റിപ്പോര്‍ട്ട് അനുസരിച്ച് മഹീന്ദ്ര പവറോള്‍ ഇന്ത്യന്‍ ജെന്‍സെറ്റ് 23.8% വിപണി വിഹിതത്തോടെയാണ് ഒന്നാം സ്ഥാനം നേടിയത്.
2025 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ഡീസല്‍ ജെന്‍സെറ്റ് വ്യവസായം 1,51,634 യൂണിറ്റുകളുടെ മൊത്തം വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. നാല് പാദങ്ങളിലും സ്ഥിരതയുള്ള പ്രകടനം കാഴ്ചവെച്ച മഹീന്ദ്ര പവറോളിന്റെ സംഭാവന കമ്പനിയുടെ വളര്‍ച്ചാ പാതയിലെ പ്രധാന നാഴികക്കല്ലാണ്.
ഏറ്റവും പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് 4+ (സിപിസിബി4+) അനുസൃതമായ ജനറേറ്ററുകളുടെ വില്‍പ്പനയും മഹീന്ദ്ര പവറോളിന്റെ വളര്‍ച്ചയെ സഹായിച്ചു. കഴിഞ്ഞ 15 വര്‍ഷമായി 55 ശതമാനത്തിലധികം വിപണി വിഹിതം കൈവശമുള്ള മഹീന്ദ്ര പവറോള്‍ ടെലികോം മേഖലയിലും മികച്ച പ്രകടനാണ് കാഴ്ചവെക്കുന്നത്. മത്സരാധിഷ്ഠിത റീട്ടെയില്‍ വിഭാഗത്തിലും കമ്പനിയുടെ സാന്നിധ്യം വികസിപ്പിച്ചു.
റീട്ടെയില്‍ മേഖലയിലെ വികാസം, സിപിസിബി4+ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുള്ള സന്നദ്ധത എന്നിവയെല്ലാം ഈ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് മഹീന്ദ്ര പവറോള്‍ സീനിയര്‍ വൈസ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ സഞ്ജയ് ജെയിന്‍ പറഞ്ഞു. തുടര്‍ച്ചായി ഞങ്ങളില്‍ അര്‍പ്പിച്ച ഈ വിശ്വാസത്തിന് നന്ദി പറയുന്നു. ഇന്ത്യയുടെ പുരോഗതിയെ പിന്തുണയ്ക്കുന്നതിനായി കാര്യക്ഷമവും കാലോചിതവുമായ പവര്‍ സൊല്യൂഷനുകള്‍ നല്‍കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
മഹീന്ദ്ര പവറോളിന് ലഭിച്ച ഈ നേട്ടത്തോടെ വിശ്വസനീയമായ പവര്‍ സൊല്യൂഷന്‍ പങ്കാളി എന്ന നിലയില്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമം കൂടുതലായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.