ഈ മെന്‍സ്ട്രല്‍ ഹൈജീന്‍ ദിനത്തില്‍ ആര്‍ത്തവമായി സംബന്ധിച്ച പുതുമകള്‍ അവതരിപ്പിക്കുക മാത്രമല്ല, മാന്യതയും അവബോധവും സുസ്ഥിരതയും അടങ്ങിയ പരിരക്ഷയെ പുതിയൊരു തലത്തിലേക്കു മാറ്റുക കൂടി ചെയ്യുകയാണ് ആമസോണ്‍. സുരക്ഷിതമായും പരിസ്ഥിതി സൗഹാര്‍ദ്ധത്തോടെയും ഭയപ്പാട് ഇല്ലാതെയും പരമ്പരാഗത ആര്‍ത്തവ അനുബന്ധ ഉല്പന്നങ്ങള്‍ക്ക് ബദല്‍ കണ്ടെത്താനുള്ള സ്ത്രീകളുടെ ആവശ്യത്തില്‍ നിന്ന് ഉടലെടുത്തതാണ് വെല്‍വെറ്റ് മെന്‍സ്ട്രല്‍ കപ്പ് എന്ന ബ്രാന്‍ഡ്.
ആര്‍ത്തവ ആരോഗ്യം സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ന് നിശബ്ദതയില്‍ നിന്ന് സുസ്ഥിരതയിലേക്കു മാറുന്ന ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അതിനു നേതൃത്വം നല്കുകയും രാജ്യത്തെമ്പാടുമായും ആഗോള തലത്തിലുമുള്ള വനിതകളിലേക്ക് എത്തിച്ചേരാന്‍ ശാസ്ത്രാധിഷ്ഠിത ഉല്പന്നങ്ങളുമായി സഹായിക്കുകയാണ് വെല്‍വെറ്റ് മെന്‍സ്ട്രല്‍ കപ്പ്.
ലളിതവും അതേ സമയം ശക്തവുമായ ഒരു ചോദ്യത്തില്‍ നിന്നാണ് വെല്‍വെറ്റ് മെന്‍സ്ട്രല്‍ കപ്പ് ഉടലെടുക്കുന്നത്. ആര്‍ത്തവ സമയത്തെ പരിചരണം സ്ത്രികളെ സംബന്ധിച്ച് സുരക്ഷിതവും ഭൂമിയെ സംബന്ധിച്ച് മികച്ചതുമാണോ എന്നതാണ് ആ ചോദ്യം. സൗകര്യം, ആത്മവിശ്വാസം, അവബോധം തുടങ്ങിയവ സംയോജിപ്പിച്ചുള്ള ഒരു ഉല്പന്നമാണ് ബ്രാന്‍ഡിന്റെ സ്ഥാപകര്‍ വിഭാവന ചെയ്തത്. ഉപയോഗിച്ച് ഉപേക്ഷിക്കുന്ന സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ക്ക് ബദലായി പുനരുപയോഗിക്കാവുന്ന ഒരു മാര്‍ഗമാണ് ഇങ്ങനെ മെഡിക്കല്‍ ഗ്രേഡ് സിലിക്കോണില്‍ നിന്ന് തയ്യാറാക്കി അപകടകരമായ രാസവസ്തുക്കളില്‍ നിന്നു മുക്തമായ രീതിയില്‍ അവതരിപ്പിക്കുന്നത്.
വളരെ ചെറിയ രീതിയില്‍ തുടക്കം കുറിച്ച് ആര്‍ത്തവ ക്ഷേമ രംഗത്തെ അംഗീകരിക്കപ്പെട്ട വിശ്വസ്ത ബ്രാന്ഡ് ആയി വെല്‍വെറ്റ് മെന്‍സ്ട്രല്‍ കപ്പ് വളരുകയായിരുന്നു. ഇ-കോമേഴ്‌സ് വളര്‍ന്നപ്പോള്‍ വളര്‍ന്നപ്പോള്‍ ആമസോണ്‍ ഇതിന്റെ സ്വാഭാവിക പങ്കാളിയാകുകയും ഇതിനെ വലിയ തോതിലുള്ളതും സുസ്ഥിരവുമായ ബിസിനസായി വളരാന്‍ സഹായിക്കുകയുമായിരുന്നു.
സുസ്ഥിര വളര്‍ച്ചയിലേക്ക് കുതിക്കാന്‍ ആമസോണിന്റെ സ്വാധീനം
കുടുതല്‍ പേരിലേക്ക് എത്താനുള്ള തന്ത്രപരമായ ചുവടു വെപ്പായാണ് ആമസോണിലൂടെയുള്ള വെല്‍വെറ്റിന്റെ പ്രയാണം ആരംഭിക്കുന്നത്. ഇന്ത്യയുടെ ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള ജനങ്ങളിലേക്ക് എത്തിച്ചേരുക എന്നത് ചെറിയൊരു കാര്യമായിരുന്നില്ല. ആമസോണിന്റെ വിശ്വസനീയമായ സംവിധാനങ്ങള്‍, ലോജിസ്റ്റിക്, വെരിഫൈ ചെയ്ത റിവ്യൂകള്‍, ശക്തമായ ഉപഭോക്തൃ പിന്തുണ തുടങ്ങിയവ ഫലപ്രദമായി വന്‍ തോതിലുള്ള വളര്‍ച്ചയ്ക്ക് സഹായകമായി.
ആമസോണ്‍ ഇന്ത്യ, ആമസോണ്‍ ഗ്ലോബല്‍ സെല്ലിങ് എന്നിവയിലൂടെ ഇന്ത്യയില്‍ മാത്രമല്ല, ആഗോള തലത്തിലും വെല്‍വെറ്റ് ഉപഭോക്താക്കളെ നേടിയത് ആര്‍ത്തവ പരിചരണം സംബന്ധിച്ച ഇത്തരത്തിലെ മാര്‍ഗങ്ങള്‍ ലഭ്യമല്ലാതിരുന്ന മേഖലകളിലേക്ക് സുസ്ഥിരതയോടു കൂടിയ പരിചരണം എത്തിക്കുകയായിരുന്നു.
വളര്‍ച്ചയ്ക്ക് സഹായകമായി അവബോധം
ഉപഭോക്തൃ അവബോധവും പരമ്പരാഗതമായുള്ള വിമുഖതയുമായിരുന്നു മെന്‍സ്ട്രല്‍ കപ്പുകള്‍ക്കുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി. ആമസോണിന്റെ വിശദമായ ഉല്പന്ന ലിസ്റ്റിങ്, ഉപഭോക്താക്കള്‍ക്കായുള്ള ചോദ്യോത്തരങ്ങള്‍ എന്നിവയിലൂടെ വെല്‍വെറ്റ് ഇതിനെ നേരിടുകയായിരുന്നു. ഉല്പന്നത്തെ വിശദീകരിക്കുന്ന അവബോധ ഉള്ളടക്കങ്ങളും പ്രയോജനപ്പെടുത്തി. ഉപഭോക്താക്കളുടെ റിവ്യൂകള്‍ കാലങ്ങളായി വിശ്വാസം വളര്‍ത്തിയെടുക്കാനും മറ്റുള്ളവരെ സുസ്ഥിരതയോടു കൂടിയ പരിചരണത്തിലേക്കുള്ള ആദ്യ ചുവടു വെക്കാനും സഹായിക്കുന്ന ശക്തമായ ഘടകമായി വര്‍ത്തിച്ചു.
ആമസോണിന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റ് പ്ലെയ്‌സ് ലോജിസ്റ്റിക്കിനും ഉപരിയായുള്ള പലതും ലഭ്യമാക്കുകയായിരുന്നു. ഉപഭോക്താക്കളുടെ രീതികള്‍ സംബന്ധിച്ച് ഡാറ്റയുടെ അടിസ്ഥാനത്തിലുള്ള അറിവുകള്‍ തങ്ങളുടെ രീതികള്‍ പുതുക്കാനും പാക്കിങ് മെച്ചപ്പെടുത്താനും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അടുത്തു നിന്നു വീക്ഷിക്കാനും വെല്‍വെറ്റിനെ സഹായിച്ചു.
വെല്‍വെറ്റിന്റെ ഉല്പന്നം ആധുനികവും ക്ലിനിക്കല്‍ പിന്തുണയുള്ളതും ആയതിനൊപ്പം അതിന്റെ ബ്രാന്ഡ് ഐഡന്റിറ്റി ഇന്ത്യയുടെ സാംസ്‌ക്കാരിക പാരമ്പര്യത്തെ അഭിമാനത്തോടെ പ്രതിഫലിപ്പിക്കുന്നതുമായി തുടര്‍ന്നു. പരമ്പരാഗത ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള പാക്കിങ് മുതല്‍ അവബോധ നീക്കങ്ങള്‍ വരെയുള്ളവയുമായി വെല്‍വെറ്റ് ആധുനിക ശാസ്ത്രവും സമഗ്ര ജീവിത പരിചരണങ്ങള്‍ സംബന്ധിച്ച പരമ്പരാഗത മൂല്യങ്ങളും സംയോജിപ്പിക്കുകയായിരുന്നു.
ആര്‍ത്തവ പരിചരത്തെ കേവലം സുസ്ഥിര രീതിയിലേക്ക് എത്തിക്കുക മാത്രമല്ല, സാംസ്‌ക്കാരികമായി പിന്തുണ നല്കുന്നതും വൈകാരികമായി ശാക്തീകരിക്കുന്നതും കൂടിയാക്കുന്നതായിരുന്നു ഇത്.
നീക്കങ്ങള്‍ വിപുലീകരിക്കുന്നു
വെല്‍വെറ്റ് മെന്‍സ്ട്രല്‍ കപ്പ് എന്നത് വെറുമൊരു ഉല്പന്നം മാത്രമായല്ല വര്‍ത്തിച്ചത്, അതൊരു ദൗത്യം കൂടിയായിരുന്നു. എന്‍ജിഓകള്‍, സ്‌കൂളുകള്‍, വിദ്യാഭ്യാസ രംഗത്തുളളവര്‍ തുടങ്ങിയവരുമായി സഹകരിച്ചു പ്രവര്‍ത്തിച്ച ഈ ബ്രാന്ഡ് മെന്‍സ്ട്രല്‍ കപ്പുകള്‍ സംബന്ധിച്ച അവബോധം വളര്‍ത്താനും വിതരണം ചെയ്യാനുമുള്ള നീക്കങ്ങളും നടത്തി. ആരോഗ്യ രംഗത്തെ പ്രൊഫഷണലുകള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായും സഹകരിച്ചു പ്രവര്‍ത്തിച്ചു.
ആമസോണിന്റെ പിന്തുണയോടെ സബ്സ്‌ക്രിപ്ഷന്‍ മോഡലുകള്‍, പരിസ്ഥിതി സൗഹാര്‍ദ്ദ കിറ്റുകള്‍ തുടങ്ങിയവ പ്രയോജനപ്പെടുത്തി 2025-ഓടെ ഒരു ദശലക്ഷം വനിതകളിലേക്ക് എത്താനാണ് വെല്‍വെറ്റ് ലക്ഷ്യമിടുന്നത്. ഉല്പന്ന നിര വിപുലമാക്കുക, വിദ്യാഭ്യാസ പരിപാടികള്‍ അവതരിപ്പിക്കുക, ആഗോള സാന്നിധ്യം ശക്തമാക്കുക തുടങ്ങിയവയാണ് ഭാവിയിലേക്കുള്ള ലക്ഷ്യങ്ങള്‍.
കുടുംബം, ടീം അംഗങ്ങള്‍, ലക്ഷ്യങ്ങളില്‍വിശ്വസിക്കുന്ന വളര്‍ന്നു കൊണ്ടിരിക്കുന്ന സമൂഹം എന്നിവ അടങ്ങിയ ശക്തമായ പിന്തുണാ സംവിധാനത്തിന്റെ ബലത്തിലാണ് വെല്വെറ്റ് ഓരോ ചുവടിലും നീങ്ങുന്നത്. എന്താണ് ഇതില്‍ നിന്നുള്ള ഏറ്റവും വലിയ പാഠം? ശരിയായ പാതയിലൂടെയാണ് നിങ്ങള്‍ കൃത്യമായ ലക്ഷ്യവുമായി മുന്നോട്ടു പോകുന്നതെങ്കില്‍ യഥാര്‍ത്ഥ മാറ്റങ്ങള്‍ സാധ്യമാണെന്നാണ്.