ഇന്ത്യന്‍ കാര്‍ വിപണിയില്‍ വാഹനങ്ങളുടെ വിലക്ക് ഏറെ പ്രാധാന്യമുണ്ട്. ഇന്ത്യന്‍ വിപണിയിലെ പതിനൊന്ന് ലക്ഷം രൂപയില്‍ താഴെ വിലയുള്ള 5 ഓട്ടമാറ്റിക് കാര്‍ മോഡലുകളെ പരിചയപ്പെടാം. എഎംടി മോഡലുകളല്ല ഓട്ടമാറ്റിക് മോഡലുകളാണ് എടുത്തിരിക്കുന്നത്. ഈ പട്ടികയില്‍ പ്രീമിയം ഹാച്ച്ബാക്കുകളും സെഡാനും കോംപാക്ട് എസ്‌യുവിയുമുണ്ട്.
ടാറ്റ ആള്‍ട്രോസ് ക്രിയേറ്റീവ് എസ്
ആറ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുള്ള ഈ പട്ടികയിലെ ഏക വാഹനമാണ് ടാറ്റ ആള്‍ട്രോസ്. 1.2 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് എന്‍ജിനാണ് ഈ വാഹനത്തില്‍. 6,000 ആര്‍പിഎമ്മില്‍ 87 എച്ച്പി കരുത്തും 3,250 ആര്‍പിഎമ്മില്‍ പരമാവധി 115 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഡിസിഎ ക്രിയേറ്റീവ് എസ് മോഡലിന് 10.30 ലക്ഷം രൂപയാണ് വില.
ഹ്യുണ്ടേയ് ഐ 20 1.2 കപ്പ പെട്രോള്‍ ഐവിടി മാഗ്‌ന
ഐ20 മാഗ്‌ന മോഡലിലാണ് സിവിടി ഗിയര്‍ബോക്‌സ് ഉള്ളത്. ഹ്യുണ്ടേയ് ഐവിടി എന്നാണ് പേരിട്ടിരിക്കുന്നത്. 1.2 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് കപ്പ എന്‍ജിന്‍ 87ബിഎച്ച്പി കരുത്തും പരമാവധി 114.7 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. വില 8.89 ലക്ഷം രൂപ(എക്‌സ് ഷോറൂം).
ഹോണ്ട അമേസ് എസ് സിവിടി
സിവിടിയില്‍ എത്തുന്ന ഈ പട്ടികയിലെ ഒരേയൊരു കോംപാക്ട് സെഡാന്‍. അടുത്തിടെ 2025 മോഡലും ഹോണ്ട പുറത്തിറക്കിയിരുന്നു. 1.2 ലീറ്റര്‍ എന്‍ജിന്‍ 6,000 ആര്‍പിഎമ്മില്‍ 88.5ബിഎച്ച്പി കരുത്തും 4,800 ആര്‍പിഎമ്മില്‍ പരമാവധി 110 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. വില 9.35 ലക്ഷം രൂപ(എക്‌സ് ഷോറൂം).
സിട്രോണ്‍ സി 3 ടര്‍ബോ ഷൈന്‍ എടി
ഇപ്പോഴും ഇന്ത്യന്‍ വിപണിയിലെ കൊടുക്കുന്ന കാശിനുള്ള മൂല്യം നല്‍കുന്ന മോഡലുകളിലൊന്നായി സി3 തുടരുന്നുണ്ട്. 1199സിസി ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കരുത്ത്. 5,500ആര്‍പിഎമ്മില്‍ 108ബിഎച്ച്പി കരുത്തും 1,750-2,500 ആര്‍പിഎമ്മില്‍ 205എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. വില 9.99 ലക്ഷം രൂപ(എക്‌സ് ഷോറൂം).
മഹീന്ദ്ര 3എക്‌സ്ഒ എംഎക്‌സ്2 പ്രൊ 1.2 പെട്രോള്‍ എടി
പട്ടികയിലെ കോംപാക്ട് എസ്‌യുവിയാണ് മഹീന്ദ്ര 3എക്‌സ്ഒ എംഎക്‌സ്2 പെട്രോള്‍ എടി. 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍. 5,000 ആര്‍പിഎമ്മില്‍ 110 ബിഎച്ച്പി കരുത്തും 1,500ആര്‍പിഎമ്മില്‍ 200എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക്ക് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. വില 10.54 ലക്ഷം രൂപ(എക്‌സ് ഷോറൂം).