ചൂട് ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഖത്തറിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കുള്ള ഉച്ചവിശ്രമ നിയമം ജൂൺ ഒന്നിന് പ്രാബല്യത്തിൽ വരും. കൊടുംചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായാണ് തൊഴിൽ മന്ത്രാലയം രാജ്യത്ത് ഉച്ചവിശ്രമം നിയമം നടപ്പിലാക്കുന്നത്. ജൂൺ 1 മുതൽ രാവിലെ 10 നും ഉച്ചകഴിഞ്ഞ് 3:30 നും ഇടയിൽ പുറംജോലികളിൽ ഏർപ്പെടുന്നവർക്ക് ഉച്ചവിശ്രമം അനുവദിക്കണമെന്ന് മന്ത്രാലയം സോഷ്യൽ മീഡിയ അക്കൗണ്ടിൽ അറിയിച്ചു.
ഇതിന്റെ ഭാഗമായി,ജോലിസ്ഥലങ്ങളിലെ ചൂട് സമ്മർദ്ദത്തെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെ കുറിച്ചും അവബോധം വളർത്തുന്നതിനായി ആരോഗ്യ വകുപ്പുമായി ചേർന്ന് ജൂൺ മാസത്തിലുടനീളം കാമ്പയിൻ നടത്തുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
STORY HIGHLIGHT : Midday Work Ban in Qatar to Take Effect from June 1