ടിവിഎസ് മോട്ടോര്‍ കമ്പനി വരാനിരിക്കുന്ന പുതിയ ജൂപ്പിറ്റര്‍ 125 സ്‌കൂട്ടറിന്റെ ആദ്യ ടീസര്‍ വീഡിയോ പുറത്തിറക്കി. പുതിയ ടെയില്‍ലാമ്പും സിംഗിള്‍ പീസ് പില്യണ്‍ ഗ്രാബ് റെയിലും ഉപയോഗിച്ച് സ്‌കൂട്ടറിന്റെ പിന്‍ഭാഗം ചെറുതായി പരിഷ്‌കരിച്ചിട്ടുണ്ട്. ചെമ്പ് നിറത്തില്‍ ചായം പൂശിയ ഈ ടീസര്‍ മോഡലില്‍ സിംഗിള്‍-പീസ് സീറ്റ് ഉണ്ട്. പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 125 ന്റെ വിശദാംശങ്ങള്‍ വരും മാസങ്ങളില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യുമ്പോള്‍ വെളിപ്പെടുത്തും.
ടിവിഎസ് ജൂപ്പിറ്റര്‍ 125-ല്‍ സ്ലീക്ക് ഹോറിസോണ്ടല്‍ എല്‍ഇഡി ഡിആര്‍എല്ലുകളും, സ്ലീക്ക് എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളും, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 125 നിലവിലുള്ള 125 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ തന്നെ തുടരാന്‍ സാധ്യതയുണ്ട്. ഈ എഞ്ചിന്‍ പരമാവധി 8 ബിഎച്ച്പി പവറും 10.5 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഐഗോ അസിസ്റ്റും സിവിടി ഗിയര്‍ബോക്‌സും സ്‌കൂട്ടറിന് ഗുണം ചെയ്യും.
പുതിയ 2025 ടിവിഎസ് ജൂപ്പിറ്റര്‍ 125 ന്റെ ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ലോഞ്ച് ചെയ്യുമ്പോള്‍, പുതിയ സുസുക്കി ആക്സസ്, യമഹ ഫാസിനോ, ഹോണ്ട ആക്ടിവ 125, ഹീറോ ഡെസ്റ്റിനി 125 എന്നിവയുമായി ഇത് മത്സരിക്കുന്നത് തുടരും. പുതിയ ജൂപ്പിറ്റര്‍ 125 ന് ചെറിയ വില വര്‍ദ്ധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍, സ്‌കൂട്ടറിന് 80,640 രൂപ മുതല്‍ 91,821 രൂപ വരെയാണ് എക്‌സ്-ഷോറൂം വില.