പായസങ്ങള്‍ പലതരമുണ്ടെങ്കിലും അതിലെ പ്രധാന താരം തന്നെയാണ് താരം അടപ്രഥമൻ. മലയാളിയുടെ ഏതു ആഘോഷത്തിലും ഉൾപ്പെടുത്താവുന്ന ഈ പായസം വളരെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
- അരി അട – 200 ഗ്രാം
- ശര്‍ക്കര – 750 ഗ്രാം
- തേങ്ങാപ്പാൽ – 6 കപ്പ് രണ്ടാം പാൽ
- തേങ്ങാപ്പാൽ – 2 കപ്പ് ഒന്നാം പാൽ
- നെയ്യ്, അണ്ടിപ്പരിപ്പ്, തേങ്ങാക്കൊത്ത് – ആവശ്യത്തിന്
- ഏലയ്ക്ക പൊടി – അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
തിളപ്പിച്ച വെള്ളത്തില്‍ അരി അട ഇട്ട് അടച്ച് വെച്ച് 20 മിനിറ്റ് കുതിര്‍ത്തു വെക്കണം. പിന്നീട് പച്ചവെള്ളത്തില്‍ കഴുകി വെള്ളം ഊറ്റിയെടുത്ത് വെയ്ക്കുക. ഒരു അടി കട്ടിയുള്ള ഉരുളിയില്‍ അല്പം നെയ്യൊഴിച്ച് രണ്ടാം പാല്‍ ഒഴിച്ച് തിളയ്ക്കുമ്പോൾ അതിലേക്ക് നേരത്തെ കുതിര്‍ത്ത് വെച്ച അരി അട ചേര്‍ത്ത് ഇളക്കണം. അട വെന്തുതുടങ്ങുമ്പോള്‍ ശര്‍ക്കരപ്പാനി ചേര്‍ത്ത് യോജിപ്പിക്കണം. കുറുകിവരുമ്പോള്‍ ഏലയ്ക്കാപൊടി ചേര്‍ത്ത് ഇളക്കി ഒന്നാം പാല്‍ ചേർക്കുക. ശേഷം ഇതിലേക്ക് നെയ്യില്‍ അണ്ടിപ്പരിപ്പ്, തേങ്ങാക്കൊത്ത് വറുത്തിടാം.
STORY HIGHLIGHT : ada pradhaman