നല്ല തണുത്ത ജ്യൂസ് ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തണ്ണിമത്തന്‍ കൊണ്ടൊരു കിടിലൻ ജ്യൂസ് നിമിഷ നേരം കൊണ്ട് തയ്യാറാക്കാം.
ചേരുവകൾ
- തണ്ണിമത്തന്‍
- നാരങ്ങാനീര്
- പുതിനയില
- തേന്‍
- ഐസ് ക്യൂബ്‌സ്
തയ്യാറാക്കുന്ന വിധം
മിക്‌സിയുടെ ജാറിലേക്ക് ആവശ്യത്തിനുള്ള മുറിച്ച തണ്ണിമത്തന്‍ കഷ്ണങ്ങള്‍, നാരങ്ങാനീര്, പുതിനയില, തേന്‍, ഐസ് ക്യൂബ്‌സ് എന്നിവ ചേര്‍ത്തു നന്നായി അടിച്ചെടുക്കുക. കിടിലന്‍ തണ്ണിമത്തന്‍ ജ്യൂസ് തയ്യാര്‍.