ശരീരത്തിന്റെ ആരോഗ്യത്തിനും നിലനില്‍പ്പിനും ഏറ്റവും ആവശ്യമായ പോഷകങ്ങളാണ് വിറ്റാമിനുകള്‍. ശരീരത്തില്‍ വിറ്റാമിനുകളുടെ അളവിലുണ്ടാകുന്ന കുറവ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായി മാറാന്‍ ഇടയുണ്ട്. ആരോഗ്യത്തിന് ആവശ്യമായ 5 വിറ്റാമിനുകള്‍ ഏതൊക്കെ എന്ന് നോക്കാം.
വിറ്റാമിന്‍ ഡി3
വിറ്റാമിന്‍ ഡി3 അഥവാ കോളെകാല്‍സിഫെറോള്‍, അസ്ഥികളുടെ സമഗ്രത നിലനിര്‍ത്തുന്നതിനും, രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നതിനും, മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിനും ആവശ്യമായ ഒരു നിര്‍ണായക കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനാണ്. അസ്ഥികളുടെയും പല്ലുകളുടെയും ശക്തി ആശ്രയിക്കുന്ന കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി3 ശരീരത്തെ സഹായിക്കുന്നു.
വിറ്റമിന്‍ പി
വിറ്റമിന്‍ പി, ഫ്‌ലേവനോയ്ഡുകള്‍ എന്നും ബയോ ഫ്‌ലേവനോയ്ഡുകള്‍ എന്നും അറിയപ്പെടുന്നു. പച്ചക്കറികള്‍, കടുത്ത നിറമുള്ള പഴങ്ങള്‍, കൊക്കോ എന്നിവയില്‍ കാണപ്പെടുന്ന മഞ്ഞ പോളിഫിനോളിക് സംയുക്തങ്ങളുടെ കൂട്ടം ആണിവ. ഇവയ്ക്ക് ആന്റി ഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ,രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും വിറ്റമിന്‍ സിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും ഗുരുതര രോഗങ്ങള്‍ തടയാനും ഇവ സഹായിക്കുന്നു.
വിറ്റാമിന്‍ സി
പല രോഗങ്ങളെയും തടയാനും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും സഹായിക്കുന്ന ഒരു വിറ്റാമിന്‍ ആണ് വിറ്റാമിന്‍ സി. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്താനും ഹീമോഗ്ലോബിന്‍ ലഭിക്കാനും വിളര്‍ച്ചയെ തടയാനും വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വിറ്റാമിന്‍ സി പ്രധാനമാണ്.
വിറ്റാമിന്‍ എ
ചര്‍മ്മം, ശ്വാസകോശ നാളി, കുടല്‍, മൂത്രസഞ്ചി, ചെവിയുടെ അകം, കണ്ണ് തുടങ്ങിയ അവയവങ്ങളുടെ സമഗ്രമായ പ്രവര്‍ത്തനത്തിന് വിറ്റാമിന്‍ എ സഹായിക്കുന്നു. വിറ്റാമിന്‍ എയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ചിലതരം അര്‍ബുദങ്ങളില്‍ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നു. വിറാറാമിന്‍ എ രോഗപ്രതിരോധ ശേഷി വികസിപ്പിക്കാനും,കണ്ണിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു.
വിറ്റാമിന്‍ ഇ
കോശങ്ങളുടെ നാശവും കേടുപാടുകളും തടയുന്നതില്‍ വിറ്റാമിന്‍ ഇ പ്രാധാന്യമര്‍ഹിക്കുന്നു. ആവശ്യത്തിന് വിറ്റാമിന്‍ ഇ കഴിക്കുന്നത് ചര്‍മത്തില്‍
പ്രായം കൂടുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങള്‍ ഇല്ലാതാക്കുന്നു. വിറ്റാമിന്‍ ഇ ചര്‍മത്തില്‍ കാണപ്പെടുന്ന കൊളാജന്‍ എന്ന പ്രോട്ടീന്‍ ഉത്പാദനം കൂട്ടി ചര്‍മത്തിലെ ചുളിവുകള്‍ കുറയ്ക്കുകയും തിളക്കം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായിക്കുന്ന ഘടകമാണ് വിറ്റാമിന്‍ ഇ. ശരീരത്തിലെയും തലയോട്ടിയിലെയും രക്തചംക്രമണം വര്‍ധിപ്പിക്കുന്നതിന് വിറ്റാമിന്‍ ഇ സഹായിക്കുന്നുണ്ട്.