ദിവസവും 8 മണിക്കൂര്‍ എങ്കിലും ഉറണം എന്നാണ് ആരോഗ്യ വിദ്ഗദര്‍ നിര്‍ദ്ദേശിച്ചിട്ടുളളത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും 8 മണിക്കൂര്‍ പോലും ഉറങ്ങാന്‍ കഴിയാത്തവരുണ്ട്. സുഖപ്രദമായ ഉറക്കത്തിന് നല്ല ഭക്ഷണങ്ങള്‍ കഴിക്കേണ്ടതും അത്യാവശ്യമാണ്.ഉറക്കത്തിന് അനുയോജ്യമായ ഭക്ഷണങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം.
ചെറി
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പഴമാണ് ചെറി. മധുരവും പുളിയും ചേര്‍ന്ന സ്വാദാണ് ഇവയ്ക്ക്. വിറ്റാമിന്‍ എ, സി, കെ, ഫൈബര്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഇരുമ്പ്, ബീറ്റാ കരോട്ടിന്‍, കാത്സ്യം, മറ്റ് ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ചെറി. കൂടാതെ ഉറക്കത്തെ സഹായിക്കുന്ന ‘മെലാറ്റോണിന്‍’ എന്ന ഹോര്‍മോണ്‍ ചെറിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉറക്കം ലഭിക്കാന്‍ രാത്രി ചെറി കഴിക്കുന്നത് നല്ലതാണ്.
പാല്‍
പാലിലെ വിറ്റാമിന്‍ ഡി എല്ലുകള്‍ക്ക് ശക്തി നല്‍കുന്നു. ശരീരത്തിന് ആവശ്യമായ എല്ലാവിധ അമിനോ ആസിഡുകളാലും സമ്പന്നമാണ് പാല്‍. ഇത് പേശീനിര്‍മാണത്തെ സഹായിക്കുകയും അതുവഴി ശരീരഭാരം ക്രമപ്പെടുത്തുകയും ചെയ്യും. രാത്രി കാലങ്ങളില്‍ മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുന്നത് ആരോ?ഗ്യത്തിന് ഏറെ നല്ലതാണ്. കാരണം ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.ഉറങ്ങുന്നതിന് മുമ്പ് ഒരു കപ്പ് പാല്‍ കുടിക്കുന്നത് ഏറെ ഗുണകരമാണ്.
നട്ടസ്
നാരുകള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിനുകള്‍ , ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ് നട്‌സുകള്‍. നട്സ് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. നട്‌സ് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പൊണ്ണത്തടി എന്നിവയുടെ സാധ്യത കുറയ്ക്കുന്നു. വാല്‍നട്ട്, ബദാം തുടങ്ങിയ നട്ടസുകള്‍ കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്നു.
വാഴപ്പഴം
പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളേറ്റ്, നിയാസിന്‍, റൈബോഫ്‌ലേവിന്‍, ബി 6 തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ആരോഗ്യം നിലനിര്‍ത്തുന്നതിനും സുഖമായി ഉറങ്ങാനും സഹായിക്കുന്നു.
ചോളം
ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ചോളം കാന്‍സര്‍, ഹൃദ്രോഗം, ന്യൂറോ ഡിജനറേറ്റീവ് ഡിസോര്‍ഡേഴ്‌സ് തുടങ്ങിയ പ്രശ്‌നങ്ങളെ ചെറുക്കുന്നു.
പ്രമേഹരോഗികള്‍ ദിവസവും ഫൈബറിനാല്‍ സമ്പന്നമായ ചോളം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഉറങ്ങുന്നതിന് മുമ്പ് ചോളം കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.