തിരുവനന്തപുരം: വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വകുപ്പ് മേധാവിയെ സസ്‌പെൻഡ് ചെയ്തു. കാര്യവട്ടം ക്യാമ്പസിലെ അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി ഡോ. എസ് എം റാഫിയെയാണ് സസ്പെൻഡ് ചെയ്തത്.
ബംഗ്ലാദേശ് സ്വദേശിയായ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഇന്ന് ചേര്‍ന്ന കേരള സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനമായത്. വിശദമായി അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.