നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിക്കും. സംസ്ഥാന കൗണ്‍സിലിന്റേതാണ് തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ജൂണ്‍ 1ന് വീണ്ടും സംസ്ഥാന കൗണ്‍സില്‍ ചേരും. കോട്ടയത്ത് വച്ച് ആയിരിക്കും യോഗം. മലപ്പുറം ജില്ലാ പ്രസിഡണ്ട് ഗിരീഷ് കക്കോട്ട്, പൈലി വാത്യാട്ട് എന്നിവരെയാണ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. നിലമ്പൂരില്‍ മത്സരിക്കാന്‍ ബിഡിജെഎസിന് ബിജെപിയില്‍ നിന്ന് കടുത്ത സമ്മര്‍ദമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപിക്ക് സാധ്യതയില്ലാത്ത മണ്ഡലമായതിനാല്‍ ബിജെപി തുടക്കം മുതല്‍ തന്നെ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. മുന്‍പ് നിലമ്പൂരില്‍ ബിഡിജെഎസ് മത്സരിക്കുകയും പതിനായിരത്തിലേറെ വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു.
അതേസമയം നിലമ്പൂര്‍ ബിജെപി മത്സരിക്കേണ്ട എന്ന തീരുമാനത്തില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ട എന്ന് കോര്‍ കമ്മറ്റിയില്‍ രാജീവ് ചന്ദ്ര ശേഖര്‍ പറഞ്ഞിരുന്നു. നിലമ്പൂര്‍ ബിജെപി മത്സരിക്കണം എന്ന ആവശ്യം ശക്തമാക്കി ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. പുതുപ്പള്ളി, തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വരെ മത്സരിച്ചത് ഒരു വിഭാഗം നേതാക്കള്‍ ഓര്‍മ്മപ്പെടുത്തി. 45.5% ഹിന്ദു വോട്ടും 10.5 ശതമാനം ക്രൈസ്തവ വോട്ടും നിലമ്പൂരില്‍ ഉണ്ടായിട്ടും സ്ഥാനാര്‍ഥിയെ നിര്‍ത്താത്തത് തിരിച്ചടി ആകും എന്നു ഒരു വിഭാഗം നേതാക്കള്‍ അറിയിച്ചു.
STORY HIGHLIGHT : BDJS will participate in nilambur election