കൊച്ചി: ഇടപ്പള്ളിയിൽ നിന്ന് കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി. തേവര കസ്തൂർബാ നഗർ സ്വദേശി മുഹമ്മദ് ഷിഫാനെ തൊടുപുഴയിൽ നിന്നാണ് കണ്ടെത്തിയത്. പുലർച്ചെയാണ് കുട്ടിയെ കണ്ടെത്തിയത്. പ്രദേശവാസിയാണ് കുട്ടിയെ കണ്ടെത്തിയത്. തൊടുപുഴയിലെ ഒരു കുളം കാണാനാണ് കുട്ടി പോയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
രാവിലെ പരീക്ഷയെഴുതാൻ പോയ കുട്ടി രാത്രി വൈകിയും വീട്ടിൽ തിരിച്ചെത്താതായതിനെ തുടർന്ന് കുടുംബം എളമക്കര പൊലീസിൽ പരാതി നൽക്കുകയായിരുന്നു.