പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസില്‍ രണ്ടു പ്രതികൾ പിടിയിൽ. ആലപ്പുഴ സ്വദേശി റെജിൻ, ഷോളയൂർ സ്വദേശി വിഷ്ണു എന്നിവരെയാണ് കോയമ്പത്തൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അഗളി പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പുലർച്ചെ ഷോളയൂരിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.
19 വയസുകാരനായ അഗളി ചിറ്റൂർ ആദിവാസി ഉന്നതിയിലെ സിജുവിനാണ് മർദനമേറ്റത്. സിജുവിനെ കൈകൾ കെട്ടി പോസ്റ്റിൽ കെട്ടിയിട്ടാണ് പ്രതികൾ മർദിച്ചത്. വാഹനത്തിന് മുന്നിൽ ചാടിയെന്ന് പറഞ്ഞായിരുന്നു മർദനം. ഈ മാസം 24-നാണ് സംഭവം നടന്നത്. വസ്ത്രങ്ങൾ ഉൾപ്പടെ ഊരിമാറ്റിയാണ് കെട്ടിയിട്ട് തല്ലിയത്.