ഐടിആർ ചെയ്യാനുള്ള സമയപരിധി നീട്ടി ഉത്തരവായി. 2025 സെപ്റ്റംബര്‍ 15 വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. ആദായനികുതി റിട്ടേണ്‍ (ITR) സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) ആണ് സമയപരിധി നീട്ടിയത്. 2025 ജൂലൈ 31-നകം ഐടിആര്‍ ഫയല്‍ ചെയ്യണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ആദായ നികുതി പോര്‍ട്ടലില്‍ ഇ-ടാക്സ് ഫയലിങ് സുഗമമാക്കുന്നതിന് നടപടിക്രമങ്ങള്‍ ലളിതമാക്കുക, സുതാര്യത വര്‍ദ്ധിപ്പിക്കുക, കൃത്യമായ റിപ്പോര്‍ട്ടിങ് എന്നിവ ലക്ഷ്യമിട്ട് ഘടനാപരവും ഉള്ളടക്കപരവുമായ പരിഷ്കാരങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഈ മാറ്റങ്ങള്‍ക്കായി ഫോമുകളുടെ ഓണ്‍ലൈന്‍ എക്സല്‍ യൂട്ടിലിറ്റികള്‍ തയാറാക്കുന്നതും സൂക്ഷ്മ പരിശോധനകള്‍ക്കുമായി അധിക സമയം ആവശ്യമാണെന്ന്’ സിബിഡിടിയുടെ പ്രസ്താവനയില്‍ പറഞ്ഞു.
ഐടിആര്‍ ഫോമുകളിലെ പരിഷ്കാരങ്ങള്‍, ടിഡിഎസ് ക്രെഡിറ്റ് എന്നിവ കാരണമാണ് ഐടിആര്‍ ഫയലിങ് തീയതി നീട്ടിയതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. കൂടുതല്‍ സമയം അനുവദിച്ചതോടെ എല്ലാവര്ക്കും സുഗമവും കൂടുതല്‍ കൃത്യവുമായി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നും അധികൃതര്‍ പറഞ്ഞു.
content highlight: ITR