രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയത് ശക്തമായ മറുപടിയെന്ന് ശശി തരൂർ എംപി. ഭീകരതക്ക് ഇന്ത്യ എന്തു മറുപടി നൽകുമെന്ന് വ്യക്തമായി എന്നും ശശി തരൂർ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ അനിവാര്യമായ ഒന്നായിരുന്നു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് അദേഹം പറഞ്ഞു.
പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളുടെ ആസ്ഥാനം ഞങ്ങൾ ആക്രമിച്ചു. ഒരു യുദ്ധം ആരംഭിക്കാൻ ഞങ്ങൾക്ക് താൽപ്പര്യമില്ലായിരുന്നു. പക്ഷേ ഒരു തീവ്രവാദ പ്രവൃത്തി ശിക്ഷിക്കപ്പെടാതെ പോകരുതെന്ന് ഞങ്ങൾ കരുതി. ഭീകരരുടെ സുരക്ഷിത താവളങ്ങൾ ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയിൽ ഇന്ത്യൻ സർക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി നിലകൊള്ളുന്നു. നാമെല്ലാവരും വ്യത്യസ്ത രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നവരാണ്, പക്ഷേ ദേശീയ ലക്ഷ്യത്തിൽ ഞങ്ങൾ ഐക്യപ്പെട്ടിരിക്കുന്നുവെന്ന് ശശി തരൂർ പറഞ്ഞു. ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം പാനമയിൽ സന്ദർശനം തുടരുന്നു.