വൈകീട്ട് ഒരു പ്രോട്ടീൻ സമ്പുഷ്ടമായ ഒരു അട ഉണ്ടാക്കിയാലോ? നല്ല കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു ചക്ക അട റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- നന്നായി പഴുത്ത മധുരമുള്ള ചക്ക 2 കപ്പ്
- ഗോതമ്പ് മാവ് 2 കപ്പ്
- ശർക്കര 1 കപ്പ്
- വെള്ളം 1 1/2 ഗ്ലാസ്
- വാഴയില ആവശ്യത്തിന്
- ഏലക്ക പൊടി 1 സ്പൂൺ
- ഉപ്പ് ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ചക്ക കുരു കളഞ്ഞു ചുള മാത്രമായി മിക്സിയുടെ ജാറിലേക്ക് മാറ്റി, ഏലക്ക പൊടിയും ചേർത്ത് നന്നായി അരച്ച് എടുക്കുക. ഒരു പാത്രത്തിലേക്ക്, ഗോതമ്പ് മാവ്, ചക്ക അരച്ചത്, ഉപ്പ്, ശർക്കര ഉരുക്കി അരച്ചത് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു എടുക്കുക. ശേഷം വാഴയില അല്ലങ്കിൽ ഇടനയിലോ കുറച്ചു വച്ചു മാവ് പരത്തി ഇഡ്‌ലി തട്ടിൽ വച്ചു ആവി കയറ്റി വേകിച്ചു എടുക്കുക.