യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് അൻവർ ചെയ്യേണ്ടതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ബാക്കി കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാമെന്നുമെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെതിരെ ആഞ്ഞടിച്ച അൻവറിന്റെ നിലപാടിനെതിരെയും മുരളീധരൻ രംഗത്തുവന്നു. ആദ്യം അൻവർ പിന്തുണ പ്രഖ്യാപിക്കട്ടെ. യുഡിഎഫിൽ ചേരാൻ ആഗ്രഹിക്കുന്നവർ യുഡിഎഫിനെ കുറ്റം പറഞ്ഞാൽ എങ്ങനെ ശരിയാകുമെന്ന് മുരളീധരൻ ചോദിച്ചു.
ഇതുവരെ എല്ലാ തീരുമാനങ്ങളും പാർട്ടി ആലോചിച്ചുതന്നെയാണ് എടുത്തത്. പിന്തുണ പ്രഖ്യാപിച്ചാൽ അൻവറിനെ എന്തായാലും സഹകരിപ്പിക്കും. രാഷ്ട്രീയത്തിൽ ഓരോരുത്തർക്കും ഓരോ ശൈലിയുണ്ടെന്നും അത് മാറ്റാൻ കഴിയില്ലല്ലോ എന്നും മുരളീധരൻ പറഞ്ഞു.