ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള സർവ്വകക്ഷി പ്രതിനിധി സംഘങ്ങളുടെ വിദേശപര്യടനം പുരോഗമിക്കുന്നു. ഡോ ജോൺ ബ്രിട്ടാസ് എംപി അടങ്ങുന്ന സർവകക്ഷി പ്രതിനിധി സംഘം ഇന്നുമുതൽ ഇന്തോനേഷ്യയിൽ പര്യടനം നടത്തും. പ്രതിനിധി സംഘം ഇന്ന് രാവിലെ ജക്കാർത്തയിൽ എത്തി. മെയ് 31 വരെയാണ് ഇന്തോനേഷ്യയിൽ പര്യടനം നടത്തുന്നത്.
സംഘം ഇന്തോനേഷ്യൻ ഗവൺമെന്റ് പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, റസിഡന്റ് അംബാസഡർമാർ, ഇന്തോനേഷ്യയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ ഉള്ളവർ എന്നിവരുമായി ആശയവിനിമയം നടത്തും.
പാർലമെന്റ് അംഗം സഞ്ജയ് കുമാർ ഝാ നയിക്കുന്ന സംഘത്തിൽ എം പിമാരായ ഡോ. ജോൺ ബ്രിട്ടാസ്, അപരാജിത സാരംഗി, അഭിഷേക് ബാനർജി, ബ്രിജ് ലാൽ, ജോൺ ബ്രിട്ടാസ്, പ്രദാൻ ബറുവ, ഹേമാംഗ് ജോഷി, തുടങ്ങി പത്തോളം അംഗങ്ങളാണുള്ളത്.