യുഡിഎഫിനെതിരായ പരാമർശത്തിൽ പി വി അൻവറിന് മറുപടിയുമായി കെപിസിസി സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫ്. യുഡിഎഫിന്റെ നിലപാടുകളുമായി യോജിക്കാൻ അൻവറിന് കഴിയണം. യുഡിഎഫിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയും പാർട്ടിയും പരസ്യമായി എതിർക്കുന്നത് എങ്ങനെ ഞങ്ങൾ അംഗീകരിക്കും. അത് അൻവർ ആലോചിക്കണം. അൻവറിന്റെ ആരോപണങ്ങൾ ജനങ്ങൾ വിലയിരുത്തട്ടെ. അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകാൻ ഉദ്ദേശിക്കുന്നില്ല. നേതാക്കന്മാര്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അന്‍വറുമായി സംസാരിച്ചിരുന്നു.
ആവശ്യമായ ചര്‍ച്ചകള്‍ നടത്തുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നാണ് അന്‍വര്‍ പറഞ്ഞിരിക്കുന്നത്. അന്‍വര്‍ പൂര്‍ണമായും സഹകരിക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
എൽഡിഎഫിന് മറുപടി നൽകാൻ ആർക്കാണ് സാധിക്കുക, അതെല്ലാവർക്കും അറിയാം. ആ യാഥാർത്ഥ്യം ആർക്കാണ് മനസ്സിലാകാത്തത്. സർക്കാരിനെതിരെ യുഡിഎഫ് സ്വീകരിച്ച നയങ്ങളോടാണ് യോജിക്കേണ്ടത്. വ്യക്തിവിഷയമായി എടുക്കരുത്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് കോൺഗ്രസ് നേതൃത്വം. എല്‍ഡിഎഫിന്റെ ജനവിരുദ്ധ നയങ്ങളെയാണ് എതിര്‍ത്തതെന്നാണ് അന്‍വര്‍ ഇന്നലെ മാധ്യമങ്ങളെക്കണ്ടപ്പോള്‍ പറഞ്ഞത്. അന്‍വര്‍ ഉയര്‍ത്തിയ ജനകീയ പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ആ വിഷയങ്ങള്‍ തന്നെയാണ് യുഡിഎഫും തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്നത്. വിഷയാധിഷ്ഠിത സഹകരണം അന്‍വറില്‍ നിന്ന് പ്രതീക്ഷിക്കുന്നതായും സണ്ണി ജോസഫ് പറഞ്ഞു.