മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവചരിത്ര ഡോക്യുമെന്ററി പ്രകാശനം ചെയ്തു. കമൽ ഹാസനാണ് ഡോക്യുമെന്ററി പ്രകാശനം ചെയ്തത്.
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ഡോക്യുമെന്ററി ഒരുക്കിയത്. ‘പിണറായി ദ ലെജൻഡ്’ എന്ന് പേര് നൽകിയിരിക്കുന്ന ഡോക്യൂമെന്ററി പിണറായി സർക്കാരിന്റെ ഒമ്പതാം വാർഷികത്തോട് അനുബന്ധിച്ചാണ് ഒരുക്കിയിരിക്കുന്നത്.
സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിലാണ് ഡോക്യൂമെന്ററി പ്രദർശിപ്പിച്ചത്. ഒരു ഗാനമുൾപ്പെടെ 30മിനിറ്റ് ദൈർഘ്യമുള്ള ഡോക്യൂമെന്ററി മുഖ്യമന്ത്രിയുടെ ജീവിതവും ചരിത്രവും ഇഴചേർത്താണ് ഒരുക്കിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.
അൽത്താഫ് റഹ്മാൻ ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. രചന: പ്രസാദ് കണ്ണൻ. സംഗീതസംവിധാനം: രാജ്കുമാർ രാധാകൃഷ്ണൻ, ക്യാമറ: പ്രവീൺ ചക്രപാണി, പ്രോജക്റ്റ് ഡിസൈനർ: ബാലു ശ്രീധർ, എഡിറ്റിങ്: സുനിൽ എസ് പിള്ള.