Kerala

‘പിണറായി ദ ലെജൻഡ്’ ഡോക്യുമെന്ററി കമൽഹാസൻ പ്രകാശനം ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവചരിത്ര ഡോക്യുമെന്ററി പ്രകാശനം ചെയ്തു. കമൽ ഹാസനാണ് ഡോക്യുമെന്ററി പ്രകാശനം ചെയ്തത്.

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ഡോക്യുമെന്ററി ഒരുക്കിയത്. ‘പിണറായി ദ ലെജൻഡ്’ എന്ന് പേര് നൽകിയിരിക്കുന്ന ഡോക്യൂമെന്ററി പിണറായി സർക്കാരിന്റെ ഒമ്പതാം വാർഷികത്തോട് അനുബന്ധിച്ചാണ് ഒരുക്കിയിരിക്കുന്നത്.

സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാ​ഗമായി സെൻട്രൽ സ്റ്റേഡിയത്തിലാണ് ഡോക്യൂമെന്ററി പ്രദർശിപ്പിച്ചത്. ഒരു ഗാനമുൾപ്പെടെ 30മിനിറ്റ് ദൈർഘ്യമുള്ള ഡോക്യൂമെന്ററി മുഖ്യമന്ത്രിയുടെ ജീവിതവും ചരിത്രവും ഇഴചേർത്താണ് ഒരുക്കിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.

അൽത്താഫ് റഹ്മാൻ ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. രചന: പ്രസാദ് കണ്ണൻ. സംഗീതസംവിധാനം: രാജ്‌കുമാർ രാധാകൃഷ്ണൻ, ക്യാമറ: പ്രവീൺ ചക്രപാണി, പ്രോജക്റ്റ്‌ ഡിസൈനർ: ബാലു ശ്രീധർ, എഡിറ്റിങ്: സുനിൽ എസ് പിള്ള.