നീലീശ്വരത്ത് യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജിജിഷ സതീഷ് (29) ആണ് മരിച്ചത്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് ജിജിഷ.
ചൊവ്വാഴ്ച രാത്രി 12 മണിയോടെ ഇളയമകനാണ് തൂങ്ങിയ നിലയിൽ ജിജിഷയെ കണ്ടത്.
ഭർത്താവിനും കുട്ടികൾക്കുമൊപ്പം നീലീശ്വരത്ത് വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.